Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുവ്വത്തും കടവിലെ ടോൾ...

പുവ്വത്തും കടവിലെ ടോൾ പിരിവ് നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു

text_fields
bookmark_border
വള്ളിവട്ടം: വെള്ളാങ്ങല്ലൂർ - മതിലകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവ്വത്തുംകടവ് - എസ്.എൻ.പുരം പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത് 15 വർഷമായിട്ടും ടോൾ പിരിവ് തുടരുന്നതിനെതിരെ ജനരോഷം ഉയരുന്നു. ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകി. ടോൾ ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിനെതിരെയും വ്യാപക പരാതിയുണ്ട്. പാലത്തിൽ തെരുവ് വിളക്കുകൾ ഇല്ല. രാത്രി മദ്യപരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാണിവിടെ. യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. ചുറ്റുവട്ടത്തുള്ള പാലങ്ങളിൽ ടോൾ പിരിവ് നിർത്തിയിട്ടും ഇവിടെ തുടരുന്നതിനെ ചോദ്യം ചെയ്യുന്ന വാഹനയാത്രക്കാരോട് ടോൾ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം വള്ളിവട്ടം അമരിപ്പാടം സ്വദേശിയുടെ കുടുംബത്തിനും ദുരനുഭവമുണ്ടായി. അവർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പുവ്വത്തുംകടവ് പാലത്തിലെ ടോൾ പിരിവ് നിർത്താൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ പറഞ്ഞു. ടോൾ ജീവനക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായ പരാതി അധികൃതർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story