Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടൊമൊബൈൽ ഷോറൂമില്‍...

ഓട്ടൊമൊബൈൽ ഷോറൂമില്‍ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

text_fields
bookmark_border
ചാലക്കുടി: മുരിങ്ങൂരില്‍ ബി.ആര്‍.ഡി ഒാേട്ടാമോബൈല്‍ ഷോറൂമി​െൻറ പിന്‍ഭാഗത്തുണ്ടായ അഗ്നിബാധയിൽ ടെമ്പൊട്രാവലറും ഒാേട്ടാറിക്ഷയും ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച വൈകീട്ട്് 4.15 നാണ് തീപിടത്തമുണ്ടായത്. ജനറേറ്ററി​െൻറ കേബിളിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ബി.ആര്‍.ഡി ഷോറൂമില്‍ ആപ്പേ വാഹനത്തി​െൻറ സെയില്‍സ് വിഭാഗമുണ്ട്. ഇതി​െൻറ സ്‌പെയര്‍പാര്‍ട്ട്്‌സ് ഗോഡൗണി​െൻറ പിന്‍ഭാഗത്താണ് തീകണ്ടത്. ജനറേറ്ററിലേക്കുള്ള കേബിള്‍ ടെേമ്പാ ട്രാവലറിന് സമീപം പോകുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുള്ള ഷോര്‍ട്ട്് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്. സി.സി മുടക്കം വന്ന വണ്ടികള്‍ പിടികൂടി ഇവിടെ ഇട്ടിരുന്നു. ഇതില്‍പ്പെട്ട വാഹനങ്ങൾക്കാണ് തീപിടിച്ചത്. ചാലക്കുടിയില്‍നിന്ന് ഫയർഫോഴ്സെത്തി തീഅണച്ചു. ഇവര്‍ എത്തുന്നതിന് മുമ്പ് ഷോറൂമിലെ ജിവനക്കാര്‍ തീ ആളിപ്പടരാതെ നോക്കി. താലൂക്ക് ആശുപത്രിയില്‍ ഏഴ് തസ്തികകൾ ചാലക്കുടി: താലൂക്ക് ആശുപത്രിയില്‍ ഏഴ് തസ്തികകളിലായി പത്ത് പുതിയ പോസ്റ്റുകള്‍ അനുവദിച്ചു. ആര്‍ദ്രം മിഷ​െൻറ ഭാഗമായാണ് കൂടുതല്‍ പോസ്റ്റുകള്‍ അനുവദിച്ചതെന്ന് ബി.ഡി.ദേവസി എം.എല്‍.എ അറിയിച്ചു. ജൂനിയര്‍ കണ്‍സള്‍ട്ടൻറ്(അനസ്‌തേഷ്യ)- ഒന്ന്, ക്വാഷ്വൽറ്റി മെഡിക്കല്‍ ഓഫിസര്‍- രണ്ട്, ഇ.സി.ജി. ടെക്‌നീഷ്യന്‍- ഒന്ന്, ഡയാലസിസ് ടെക്‌നീഷ്യന്‍- രണ്ട്, ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ് ഗ്രേഡ്1 ഒന്ന്, േഹാസ്പിറ്റല്‍ അറ്റന്‍ഡൻറ് ഗ്രേഡ്2 - രണ്ട്, മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍ ഗ്രേഡ്2 -ഒന്ന് എന്നിങ്ങനെ 10 പോസ്റ്റുകള്‍ അനുവദിച്ചാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പി​െൻറ ഉത്തരവ്.
Show Full Article
TAGS:LOCAL NEWS 
Next Story