Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: പിഴ ഈടാക്കി

text_fields
bookmark_border
ചാലക്കുടി: പുഴയിൽ രാസവസ്തു ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ആറുപേരെ പിടികൂടി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പിഴ ഈടാക്കി. ചാലക്കുടി പുഴയിൽ തോട്ടപൊട്ടിക്കൽ, വൈദ്യുതി ഉപയോഗിക്കൽ, രാസവസ്തുക്കൾ, വിഷവസ്തുക്കൾ എന്നിവ ഉപയോഗിച്ച് മീൻ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പി​െൻറ ലൈസൻസോ രജിസ്േട്രഷനോ ഇല്ലാതെ സ്വാതന്ത്രവല, ചീനവല, ഉൗന്നിവല എന്നിവ ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. 20 മീറ്ററിൽ കുറഞ്ഞ കണ്ണിവലകളുടെ ഉപയോഗം ജലാശയത്തിൽ പപ്പും പടലും മരച്ചില്ലകളും ഉപയോഗിച്ചുള്ള നൊരുമ്പ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം രാത്രികാലങ്ങളിൽ ലൈറ്റ് അടിച്ചുള്ള മീൻ പിടിത്തം, പത്താഴം, അരിപ്പുവല, അടച്ചുകെട്ടൽ എന്നിവയും നിരോധിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story