Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുല്ലൂർ അപകട...

പുല്ലൂർ അപകട വളവുകൾക്ക്​ വീതി കൂട്ടുന്നു

text_fields
bookmark_border
ഇരിങ്ങാലക്കുട: റോഡപകടങ്ങൾക്ക് കുപ്രസിദ്ധമായ സംസ്ഥാനപാതയിലെ പുല്ലൂർ മിഷൻ ആശുപത്രിക്കും മന്ത്രിപുരത്തിനും മധ്യേയുള്ള അപകട വളവുകൾ വീതി കൂട്ടുന്ന പണികൾ ആരംഭിച്ചു. ഇതി​െൻറ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡി​െൻറ ഇടതുവശം വൃത്തിയാക്കി. പുറേമ്പാക്കിൽ കരിങ്കല്ലുകെട്ടി വീതി കൂട്ടലും ആരംഭിച്ചു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അനുവദിച്ച 1.95കോടി രൂപയുടെ ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവിടെ നടന്ന വാഹനാപകടങ്ങളിൽ ഇരുപതിൽ അധികം ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. അഞ്ച് വർഷമായി പുല്ലൂർ അപകട വളവ് നീക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. റോഡു വികസനത്തിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ പലയിടങ്ങളിലും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുണ്ട്. അതേസമയം, ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങളിൽ പലതും വീണ്ടും കൈയേറി തുടങ്ങിയിട്ടുമുണ്ട്. 2012ലാണ് വളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്. തുടർന്ന് പലയിടങ്ങളിലും കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. എന്നാൽ, റോഡിനോട് ചേർന്ന വില്ലയുടെ മതിൽ ഉൾപ്പെടെയുള്ള ൈകയേറ്റങ്ങൾ പൊളിച്ചു മാറ്റാൻ അധികൃതർക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ ഇടപെടലുകൾ മൂലം മതിൽ പൊളിക്കൽ അനിശ്ചിതമായി നീളുകയായിരുന്നു. വിവാദമതിൽ ഭരണം മാറിയതോടെ പൊളിച്ചെങ്കിലും മതിലിനോട് ചേർന്ന ഗോപുരവും കൈയേറ്റ ഭൂമിയിലാണെന്ന് ആക്ഷേപമുണ്ട്. റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ സമ്മർദമുണ്ടായതിനെത്തുടർന്നാണ് ഇപ്പോൾ പണി തുടങ്ങിയിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story