Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹണിയും...

ഹണിയും സ്വീറ്റിയുമെത്തി; സ്വന്തം ശ്വാനസേനയുമായി റൂറൽ പൊലീസ്

text_fields
bookmark_border
തൃശൂര്‍: ദേശീയ പരിശീലനം പൂർത്തിയാക്കി ഹണിയും സ്വീറ്റിയും മടങ്ങിയെത്തി. ഇനി റൂറല്‍ പൊലീസി​െൻറ സേനയിൽ ഇവരുമുണ്ട്. സ്വന്തമായി ഓഫിസ് സംവിധാനമില്ലാത്തതിനാൽ തൽക്കാലം ഇരുവരും പൊലീസ് അക്കാദമിയിലെ ഓഫിസിൽ കഴിയും. ഹരിയാനയിലെ ദേശീയ ശ്വാന പരിശീലന കേന്ദ്രത്തില്‍ ഇന്തോ- ടിബറ്റന്‍ പൊലീസ് നല്‍കിയ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഹണിയും സ്വീറ്റിയും തൃശൂര്‍ റൂറല്‍ പൊലീസി​െൻറ പ്രഥമ ശ്വാന സേനാംഗങ്ങളായി എത്തിയത്. ഒമ്പത് മാസത്തെ പരിശീലനമാണ് പൂർത്തിയാക്കിയത്. സ്വീറ്റി സ്‌ഫോടക വസ്തുക്കള്‍ മണം പിടിച്ച് കണ്ടെത്തുന്നതിലും ഹണി കുറ്റാന്വേഷണത്തിലും മിടുക്കരാണ്. ഇരിങ്ങാലക്കുടയില്‍ പുതിയ കെട്ടിടം നിർമിച്ച് റൂറൽ പൊലീസി​െൻറയും ഡോഗ്സ്ക്വാഡി​െൻറയും ആസ്ഥാനം മാറ്റും. അതുവരേക്കും രാമവർമപുരം ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്താണ് ഹണിക്കും സ്വീറ്റിക്കും സൗകര്യമൊരുക്കുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.വി. സുജീഷ്, എം.എ. അനൂപ്, എം.എഫ്. റിജേഷ്, പി.ആര്‍. അനീഷ് എന്നിവർക്കാണ് ശ്വാനസേനയുടെ ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story