Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി.ഡി. സതീശനെതിരെ വനിത ...

വി.ഡി. സതീശനെതിരെ വനിത കമീഷനിൽ ശശികല പരാതി നൽകി

text_fields
bookmark_border
വി.ഡി. സതീശനെതിരെ വനിത കമീഷനിൽ ശശികല പരാതി നൽകി തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തി​െൻറ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല വി.ഡി. സതീശൻ എം.എൽ.എക്കെതിരെ സംസ്ഥാന വനിത കമീഷനിൽ പരാതി നൽകി. അടിസ്ഥാനരഹിതമായ പരാതി നൽകിയതിലൂടെ എം.എൽ.എ ത​െൻറ അഭിമാനത്തിന് ക്ഷതമേൽപ്പിെച്ചന്ന് ഹരജിയിൽ ശശികല ആരോപിച്ചു. നിലവിലുള്ള കേസി​െൻറ വിശദാംശങ്ങൾ സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് വാങ്ങുകയും എം.എൽ.എയെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വേണമെന്നാണ് ആവശ്യം. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും എം.എൽ.എ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല ചൂണ്ടിക്കാട്ടി. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story