Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുനന്ദ പുഷ്​കറുടെ...

സുനന്ദ പുഷ്​കറുടെ മരണം: ഹോട്ടൽമുറി തുറക്കാത്തതിന്​ പൊലീസിന്​ വീണ്ടും കോടതിയുടെ ശകാരം

text_fields
bookmark_border
സുനന്ദ പുഷ്കറുടെ മരണം: ഹോട്ടൽമുറി തുറക്കാത്തതിന് പൊലീസിന് വീണ്ടും കോടതിയുടെ ശകാരം ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരി​െൻറ ഭാര്യ സുനന്ദ പുഷ്കറെ മരിച്ചനിലയിൽ കണ്ട പഞ്ചനക്ഷത്രഹോട്ടൽമുറി തുറന്നുനൽകാത്തതിന് ഡൽഹി പൊലീസിന് കോടതിയുടെ ശകാരം. മുറി ഇന്നുതന്നെ തുറക്കണമെന്നും അതോടൊപ്പം കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാത്തതുസംബന്ധിച്ച് ഡൽഹി പൊലീസ് ജോയൻറ് കമീഷണർ നേരിെട്ടത്തി വിശദീകരണം നൽകണമെന്നും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്ര സിങ് ഉത്തരവായി. കേസന്വേഷണത്തി​െൻറ ഭാഗമായി ഇവിടെനിന്ന് ശേഖരിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധനഫലം കാക്കുന്നതുമൂലമാണ് മുറി തുറന്നുകൊടുക്കാൻ വൈകുന്നതെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് താൻ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും ഇക്കാര്യം ഇങ്ങനെ തുടരാൻ കഴിയില്ലെന്നുമായിരുന്നു മജിസ്ട്രേറ്റി​െൻറ പ്രതികരണം. ഉത്തരവ് ലംഘിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകണമെന്ന് ഒാർമിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിലുൾപ്പെട്ട അംഗങ്ങളെക്കുറിച്ച വിവരം നൽകണമെന്നും കോടതി നിർദേശിച്ചു. 2014 ജനുവരി 17നാണ് സുനന്ദയെ സൗത്ത് ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. അന്വേഷണഭാഗമായി അന്ന് പൊലീസ് പൂട്ടി സീൽ ചെയ്ത മുറി തുറക്കണമെന്നാവശ്യപ്പെട്ട് ഹോട്ടൽ അധികൃതരാണ് കോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story