Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്ക്​ ​ആസ്​ഥാനത്ത്​...

ബാങ്ക്​ ​ആസ്​ഥാനത്ത്​ ശീട്ടുകളി; ഡയറക്ടറും ജീവനക്കാരും അറസ്​റ്റിൽ

text_fields
bookmark_border
ഗുരുവായൂര്‍: സഹകരണ ബാങ്കി​െൻറ ഹെഡ് ഓഫിസിലിരുന്ന് ശീട്ടുകളിച്ച മുസ്ലിം ലീഗ് നേതാവായ ബാങ്ക് ഡയറക്ടറും ജീവനക്കാരും അടക്കം ആറംഗ സംഘത്തെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ബന്‍ ബാങ്കി​െൻറ പടിഞ്ഞാറെനടയിലുള്ള ഹെേഡാഫിസില്‍ ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ബാങ്ക് ഡയറക്ടര്‍ രാമനത്ത് അബൂബക്കര്‍ (51), പ്യൂണ്‍മാരായ കോട്ടപ്പടി സ്വദേശി മരക്കാത്ത് സുരേന്ദ്രന്‍ (52), ഇരിങ്ങപ്പുറം കാരക്കാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (56), മണ്ണൂപ്പാടത്ത് സുരേന്ദ്രന്‍ (55), ഡ്രൈവര്‍ എം.വി. രാജു (48), വാച്ച്മാന്‍ കെ.എസ്. വല്‍സന്‍ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12,500 രൂപ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ടെമ്പിള്‍ സി.ഐ യു.എച്ച്. സുനില്‍ദാസി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story