Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവരാത്രി ആഘോഷം

നവരാത്രി ആഘോഷം

text_fields
bookmark_border
മുല്ലശ്ശേരി: പറമ്പന്തളി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി, വിജയദശമി ആഘോഷങ്ങൾക്ക് ഒരുക്കം ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ആഘോഷങ്ങൾ. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പൂജവെപ്പും വെള്ളിയാഴ്ച അടച്ചു പൂജയും നടക്കും. ശനിയാഴ്ച വിജയദശമി ദിവസം രാവിലെ 8.30 ന് മേൽശാന്തി ദിനേശൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ പ്രത്യേക സരസ്വതി പൂജ നടത്തും. രാവിലെ ഒമ്പത് മുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. ആഘോഷ പരിപാടികളുടെ വിജയത്തിനായി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ലെനിൻ, മാനേജർ എം.വി. രത്നാകരൻ എന്നിവരുടെ നേതൃത്വത്തിൽ വിപുല തയാറെടുപ്പുകൾ നടന്നുവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story