Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബശ്രീ...

കുടുംബശ്രീ ജീവനക്കാരുടെ സമരം ഒത്തുതീർന്നു

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന അവണൂർ പഞ്ചായത്തിലെ താൽക്കാലിക കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം നൽകാൻ തീരുമാനമായി. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് അവണൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടുംബശ്രീ ജീവനക്കാർ കുത്തിയിരിപ്പു സമരം നടത്തിയതിനെ തുടർന്നാണ് തീരുമാനം. മെഡിക്കൽ കോളജ് പൊലീസും കലക്ടറുടെ ഉത്തരവ് അനുസരിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തും ഇടപെട്ടതിനെ തുടർന്ന് ബുധനാഴ്ച ശമ്പളം കൊടുക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥമൂലം മൂന്നുമാസമായി ശമ്പളം മുടങ്ങിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story