Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി ആരംഭിക്കണം

text_fields
bookmark_border
പാവറട്ടി: പഞ്ചായത്തി​െൻറ പടിഞ്ഞാറൻ തീരപ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ള സ്രോതസ്സുകൾ ഉപയോഗശൂന്യമാകുന്നു. കിലോമീറ്ററുകൾ നടന്നുപോയാണ് പൈങ്കണ്ണിയൂർ പ്രദേശത്തുകാർ കുടിവെള്ളം ശേഖരിക്കുന്നത്. ദീർഘകാല ദുരിതത്തിന് പഞ്ചായത്ത് അധികൃതർ പരിഹാരം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ശുദ്ധജല ക്ഷാമം രൂക്ഷമായ പൈങ്കണ്ണിയൂരിൽ പ്രത്യേക കുടിവെള്ളപദ്ധതി ആരംഭിക്കണമെന്ന് സി.പി.എം പൈങ്കണ്ണിയൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വി.ജി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മണലൂർ എ.സി അംഗം പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പാവറട്ടി ലോക്കൽ സെക്രട്ടറി വി.എസ്. ശേഖരൻ, കെ.കെ. കുമാരൻ, എം.ബി. ജയൻ എന്നിവർ സംസാരിച്ചു. വി.ടി. കമറുദ്ദീനെ സെക്രട്ടറിയായി െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story