Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടത്തോട്​ ഭീതി...

അണ്ടത്തോട്​ ഭീതി പരത്തി നായ്​ക്കൾ

text_fields
bookmark_border
അണ്ടത്തോട്: മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. വഴികളിലും വീട്ടുപരിസരങ്ങളിലും തമ്പടിച്ച് ആളുകളെ ആക്രമിക്കുന്നതും പതിവാണ്. രണ്ട് മാസത്തിനുള്ളിൽ നിരവധി ആടുകളെയാണ് നായ്ക്കൾ കൊന്നത്. രാത്രി കൂട്ടിൽ കയറിയുള്ള ആക്രമണം കൂടാതെ പകൽ പറമ്പിൽ കെട്ടിയിടുന്നവയെയും കടിച്ച് കൊല്ലുകയാണ്. വീടുകളുടെ മുന്‍വശങ്ങളില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള ചെരുപ്പുകള്‍ ഉള്‍പ്പെടെ വസ്തുക്കള്‍ നശിപ്പിക്കുന്നതും വ്യാപകമായി. രാവിലെ മദ്റസകളിലും സ്കൂളുകളിലും പോകുന്ന വിദ്യാർഥികള്‍ക്ക് നേരെയും നായ്ക്കള്‍ ഓടിയെത്തുന്നതായി പരാതിയുണ്ട്. മേഖലയിൽ കശാപ്പുകാരിൽ പലരും പൊതുസ്ഥലങ്ങളിൽ അറവ് മാലിന്യം തള്ളുന്നതിനാലാണ് തെരുവ് നായ്ക്കള്‍ വർധിക്കുന്നത്. കനാലില്‍ തള്ളുന്ന അറവ് മാലിന്യം നായ്ക്കള്‍ വലിച്ചെടുത്ത് വീടുകളിലും ശുദ്ധജലത്തിലും കൊണ്ടിടുന്നത് ദുരിതമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story