Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട ഉപജില്ല...

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവം: സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 23 മുതല്‍ 27 വരെ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണയോഗം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. വിനയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ തോമസ് കോലങ്കണ്ണി, വിജയലക്ഷ്മി വിനയചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ മേരി ലാസര്‍, ജയശ്രീ അനില്‍കുമാര്‍, എ.ഇ.ഒ ടി.ടി.കെ ഭരതന്‍, പ്രിന്‍സിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനാധ്യാപകൻ മെജോ പോള്‍, മാനേജ്മ​െൻറ് പ്രതിനിധി എ.സി. സുരേഷ്, സി.എസ്. അബ്ദുൽ ഹഖ്, ബി.പി.ഒ സുരേഷ് ബാബു, കെ.എല്‍. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകന്‍ (ചെയർ.), പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് (ജന. കണ്‍.) പ്രധാനാധ്യാപകൻ മെജോ പോള്‍ (ജോ. കണ്‍.), എ.ഇ.ഒ ടി.ടി.കെ. ഭരതന്‍ (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story