Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി റെയിൽവേ...

ചാലക്കുടി റെയിൽവേ സ്​റ്റേഷൻ റോഡിൽ വീഴാറായ മതിൽ: തലയിൽ കൈെവച്ച് യാത്രക്കാർ; കുലുക്കമില്ലാതെ അധികൃതർ

text_fields
bookmark_border
ചാലക്കുടി: പഴയ റിഫ്രാക്ടറീസ് കമ്പനിയുടെ ചുറ്റുമതിലും വില്ലേജ് ഓഫിസി​െൻറ മതിലി​െൻറ ഭാഗവും വഴിയാത്രക്കാരുടെ ജീവന് ഭീഷണിയായി നിലംപതിക്കാവുന്ന നിലയിൽ. നിരവധി തവണ ശ്രദ്ധയിൽപെടുത്തിയിട്ടും കാണാത്ത ഭാവത്തിലാണ് അധികൃതര്‍. അടച്ചുപൂട്ടിയ റിഫ്രാക്ടറീസ് കമ്പനിയുടെ പഴയ ചുവരിനും ചുവരിനോട് ചേര്‍ന്ന ചുറ്റുമതിലിനും നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് വശവും ചേര്‍ന്ന് അര കിലോ മീറ്ററോളം നീളവുമുണ്ട്. സമീപത്തെ മരങ്ങള്‍ വളര്‍ന്നതാണ് മതിലിന് ഭീഷണിയായത്. പോട്ട,- കിഴക്കേ ചാലക്കുടി വില്ലേജ് ഓഫിസുകളുടെ മതില്‍ സമീപത്തെ മരം വളര്‍ന്നതുമൂലം വീഴാറായി നിൽക്കുകയാണ്. യാത്രക്കാരുടെ ജീവന് ഭീഷണിയായി അപകടത്തിലായിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയാറായിട്ടില്ല. ചാലക്കുടി ഐ.ടി.ഐ, സേക്രഡ് ഹാര്‍ട്ട് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും െറയില്‍വേ സ്റ്റേഷന്‍, കോടതി , ലൈബ്രറി, നഗരസഭ, കെ.എസ്.ഇ.ബി, ഇറിഗേഷന്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്കും നിരവധി യാത്രക്കാരാണ് ഇതുവഴി പോകുന്നത്. നിരവധി വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ചാലക്കുടി റിഫ്രാക്ടറീസി​െൻറ ചുറ്റുമതിലി​െൻറ മറ്റൊരു ഭാഗം ഐ.ടി.ഐ റോഡിലും അപകട ഭീഷണി ഉയര്‍ത്തുന്നു. കാലപ്പഴക്കംമൂലം ജീര്‍ണിച്ച ചുറ്റുമതിലി​െൻറ ഈ വശവും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ 10 അടിയും ചിലയിടങ്ങളില്‍ 12 അടിയും ഉയരത്തില്‍ കെട്ടിയ ഇതി​െൻറ കല്ലുകള്‍ അടര്‍ന്നുനില്‍ക്കുകയാണ്. പല ഭാഗത്തും ഇത് നേരേത്ത പൊളിഞ്ഞുവീണിട്ടുണ്ട്. കഴിഞ്ഞ മാസം മഴയത്ത് ഇതി​െൻറ ഒരു ഭാഗം നിലംപൊത്തിയിരുന്നു. വനിത ഐ.ടി.ഐ, ഐ.ടി.ഐ, ടി.ടി.ഐ, എല്‍.പി സ്‌കൂള്‍ തുടങ്ങിയവയിലെ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഐ.ടി.ഐ റോഡ് ഭാഗത്തുകൂടി നിത്യവും സഞ്ചരിക്കുന്നത്. റിഫ്രാക്ടറീസ് കമ്പനി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സ്ഥലം നഗരസഭയുടെ കൈയിലാണ്. നഗരസഭ അധികൃതരാണ് നടപടിയെടുക്കേണ്ടത്. ഹോട്ടലുകളില്‍ മിന്നല്‍പരിശോധന; നാല് ഹോട്ടലുകൾക്കെതിരെ നടപടി ചാലക്കുടി: നഗരസഭ ആരോഗ്യവിഭാഗം ചാലക്കുടി നഗരത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ചാലക്കുടിയിലെയും പോട്ടയിലെയും ഹോട്ടലുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ചാലക്കുടി െറയില്‍വേ സ്റ്റേഷനിലെ കൃഷ്ണ ഹോട്ടല്‍, സൗത്തിലെ ഹോട്ടല്‍ ചിയാങ്, പോട്ടയിലെ ഫ്രന്‍ചിങ് ടേസ്റ്റ്, ഹോട്ടല്‍ അടുക്കള എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പഴയ ചോറ്, കറികള്‍, മത്സ്യം, മാംസം തുടങ്ങിയവ പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story