Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാട്​സ്​ആപ്പ്​ ഗ്രൂപ്...

വാട്​സ്​ആപ്പ്​ ഗ്രൂപ് വഴി ചാരായ വിൽപന; മൂന്ന്​ യുവാക്കൾ പിടിയില്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: വാട്സ്ആപ്പ് ഗ്രൂപ് വഴി ആവശ്യക്കാരെ കണ്ടെത്തി ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുനൽകുന്ന മൂന്നുപേരെ ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷും സംഘവും അറസ്റ്റ് ചെയ്തു. കനകമല സ്വദേശികളായ കല്ലിങ്ങപ്പുറം സുധീഷ് (29), വെള്ളാംപറമ്പില്‍ വിബിന്‍ (27), ഓട്ടോ ഡ്രൈവര്‍ ചേലക്കന്‍ വീട്ടില്‍ സുകേഷ് (19) എന്നിവരാണ് ചാരായക്കച്ചവടത്തിന് പുതിയ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ ചാരായം കടത്തുന്നുവെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഠാണാവില്‍ പൊലീസ് തടഞ്ഞ ഓട്ടോ നിര്‍ത്താതെ അമിതവേഗത്തില്‍ ഓടിച്ചുപോയി. പിന്തുടര്‍ന്ന പൊലീസ് മുനിസിപ്പല്‍ മൈതാനത്തിന് സമീപത്തുനിന്നാണ് വാഹനം പിടികൂടിയത്. ഒാേട്ടാക്ക് പിറകിൽ സ്പീക്കര്‍ ബോക്സ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തയാറാക്കിയ അറയിലാണ് ചാരായക്കുപ്പികൾ ഒളിപ്പിച്ചിരുന്നത്. പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മദ്യപാനികളായ ഉപഭോക്താക്കളെ മാത്രം ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കിയതായി കണ്ടെത്തിയത്. ചാലക്കുടി പോട്ടയിലെ വാടകവീട്ടിലാണ് ഇവര്‍ ചാരായനിർമാണം നടത്തുന്നത്. പ്രതികളുടെ പേരിൽ വിവിധ സ്‌റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. പൊലീസ് സംഘത്തില്‍ എസ്.ഐ കെ.എസ്. സുശാന്ത്, വി.വി. തോമസ്, റോയി രാമചന്ദ്രന്‍, സിനീയര്‍ സി.പി.ഒമാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷ്റഫ്, എം. ഗോപി, സി.പി.ഒമാരായ പി.കെ. മനോജ്, എ.കെ. മനോജ്, ഇ.എസ്. ജീവന്‍, ജോഷി ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story