Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ പബ്ലിക്​ ലൈബ്രറി ...

തൃശൂർ പബ്ലിക്​ ലൈബ്രറി ലൈബ്രറി കൗൺസിൽ ഏറ്റെടുക്കുന്നു

text_fields
bookmark_border
തൃശൂർ: ലൈബ്രറി കൗൺസിലി​െൻറ ചട്ടങ്ങൾ ലംഘിച്ച് ഏകപക്ഷീയമായി പ്രവർത്തിക്കുന്ന തൃശൂർ പബ്ലിക് ൈലബ്രറിയുടെ ഭരണം ലൈബ്രറി കൗൺസിൽ ഏറ്റെടുക്കുന്നു. കേരള ഗ്രന്ഥശാല സംഘം നിയമാവലി പ്രകാരം െതരഞ്ഞെടുപ്പ് നടത്തണമെന്നും പബ്ലിക് ലൈബ്രറിയുടെ നിയമാവലി ഗ്രന്ഥശാല സംഘം ചട്ടങ്ങൾക്ക് അനുസൃതമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ തൃശൂർ പബ്ലിക് ലൈബ്രറിക്കും സംസ്ഥാന, ജില്ല ലൈബ്രറി കൗൺസിലുകൾക്കും സർക്കാറിനും കഴിഞ്ഞ ആഗസ്റ്റിൽ ഹൈകോടതി നോട്ടീസ് അയച്ചിരുന്നു. 2015 സെപ്റ്റംബർ 20ന് നടന്ന പബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധവും നടപടിക്രമങ്ങൾ പാലിക്കാത്തതുമാണെന്ന് ആരോപിച്ച് പെരിങ്ങാവ് സ്വദേശി രഞ്ജിത്കുമാർ സമർപ്പിച്ച ഹരജിയിലാണ് നടപടി. തെരെഞ്ഞടുപ്പ് അസാധുവാക്കി ജില്ല ലൈബ്രറി കൗൺസിലി​െൻറയും സംസ്ഥാന കൗൺസിലി​െൻറയും നേതൃത്വത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്. ലൈബ്രറി കൗൺസിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നുകാണിച്ച് തിരുവമ്പാടി സ്വദേശി ഹരികൃഷ്ണനും മുക്കാട്ടുകര സ്വദേശി റിജേഷും തൃശൂർ സ്വദേശി രമേഷ്കുമാറും നൽകിയ ഹരജികളിൽ തൃശൂർ മുൻസിഫ് കോടതിയിൽ നടപടി തുടരുേമ്പാഴായിരുന്നു ഹൈകോടതിയുടെ ഇടപെടൽ. മൂന്ന് വർഷമാണ് ഭരണസമിതികളുടെ കാലാവധി. 2015ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി ഇപ്പോൾ രണ്ട് വർഷം തികയുകയാണ്. ലൈബ്രറി കൗൺസിലിന് കണക്കുകൾ നൽകാത്തതിനാൽ പബ്ലിക് ലൈബ്രറിക്കുള്ള ഗ്രാൻറ് തടഞ്ഞുവെച്ചിരിക്കുകയാണ്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലി​െൻറ ഗ്രാൻറ് വാങ്ങുന്നില്ലെന്നും അതിനാൽ ലൈബ്രറി കൗൺസിലി​െൻറ ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്നുമാണ് ഭരണസമിതിയുടെ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പരാതി ഉയർന്നപ്പോൾ ജില്ല ലൈബ്രറി കൗൺസിൽ നോട്ടീസ് നൽകിയെങ്കിലും തൃശൂർ പബ്ലിക് ലൈബ്രറി മറുപടി നൽകിയില്ല. ഡി.സി.സി ട്രഷറർ കൂടിയായ പ്രഫ. ജോൺ സിറിയക് സെക്രട്ടറിയും ഡോ. പി.വി. കൃഷ്ണൻ നായർ പ്രസിഡൻറുമായ കോൺഗ്രസ് സമിതിയാണ് പബ്ലിക് ലൈബ്രറിയുടെ ഭരണസമിതി. തൊഴിലാളിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ഭരണസമിതിക്കെതിരെ സമരം നടത്തിയിരുന്നു. സമാന ആരോപണങ്ങളുടെ പേരിൽ കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഭരണച്ചുമതല കഴിഞ്ഞ ദിവസം ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുത്തിരുന്നു. ഇവിടെ താലൂക്ക് ലൈബ്രറി കൗണ്‍സിലി​െൻറ ഉത്തരവാദിത്തത്തില്‍ പുതിയ വോട്ടര്‍പട്ടിക തയാറാക്കി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് സമാന സാഹചര്യമാണ് തൃശൂർ പബ്ലിക് ലൈബ്രറിയിലുമുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story