Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആർ.എസ്.എസ് കൊലയാളി...

ആർ.എസ്.എസ് കൊലയാളി സംഘം ^മുഖ്യമന്ത്രി

text_fields
bookmark_border
ആർ.എസ്.എസ് കൊലയാളി സംഘം -മുഖ്യമന്ത്രി തൃശൂർ: ആളുകളെ എളുപ്പത്തിൽ കൊല്ലാനുള്ള പരിശീലനമാണ് ആർ.എസ്.എസ് നൽകുന്നതെന്നും അത് തീർത്തും കൊലയാളി സംഘമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷിത്വ ദിനാചരണവും ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തി​െൻറ നൂറാം വാർഷികത്തി​െൻറ ഭാഗമായ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴീക്കോടനെ കൊലപ്പെടുത്തിയവർ ഇന്ന് പല വിധത്തിൽ ശത്രുപക്ഷത്തുണ്ട്. അഴീക്കോടനുശേഷം നിരവധി പ്രവർത്തകരും നേതാക്കളും നഷ്ടപ്പെട്ടിട്ടും സി.പി.എം വളർന്നിേട്ടയുള്ളൂ. നേതാക്കളെയും പ്രവർത്തകരെയും ഇല്ലാതാക്കി സി.പി.എമ്മിനെ തകർക്കാമെന്ന് കരുതിയവർക്കൊക്കെ തിരിച്ചടിയേറ്റു. കേമന്മാരായ ശത്രുനിരയും ആയുധങ്ങളും പണവുമായി അണിനിരന്നിട്ടും സി.പി.എമ്മിന് പോറലേറ്റില്ല, അടിത്തറയിളക്കാനും കഴിഞ്ഞിട്ടില്ല. ഉറച്ചുനിന്ന ഒാരോ പ്രവർത്തകനും ഉയർത്തുന്ന പ്രതിരോധമാണ് അതിന് കാരണം. സി.പി.എമ്മിനെ എതിർക്കുന്ന ശക്തികൾക്കെല്ലാം ആശ്രയിക്കാൻ എല്ലാ കാലത്തും ഒരോ കേന്ദ്രമുണ്ടായിരുന്നു. മുമ്പ് കോൺഗ്രസായിരുന്നു. ഇപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറാണ്. പാർട്ടി ദുർബലമായില്ല എന്ന് കരുതി വളർച്ച പൂർത്തിയായെന്ന് കരുതരുതെന്ന് പിണറായി ഓർമിപ്പിച്ചു. സി.പി.എമ്മി​െൻറ ജനകീയ അടിത്തറ വിപുലമാക്കണം. തെറ്റിദ്ധരിച്ച് ശത്രുപക്ഷത്ത് നിൽക്കുന്നവരെ കൂടെ കൂട്ടണം. നമ്മളോടൊപ്പമാണ് അവർ വേണ്ടതെന്ന് ബോധ്യപ്പെടുത്താൻ പ്രവർത്തനത്തിലൂടെ കഴിയണമെന്നും പിണറായി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story