Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധങ്ങൾക്കൊടുവിൽ...

പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി

text_fields
bookmark_border
കയ്പമംഗലം: മാസങ്ങൾ നീണ്ട പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ദേശീയപാത 17ല്‍ അറ്റകുറ്റപ്പണി തുടങ്ങി. ചാവക്കാട് ഡിവിഷന് കീഴിലെ കയ്പമംഗലം വഴിയമ്പലം മുതല്‍ വടക്കോട്ടാണ് കുഴികള്‍ അടക്കുന്നത്. ശനിയാഴ്ച രാവിലെ 11 ഒാടെ അറവുശാല പമ്പിനടുത്തുനിന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. ചാവക്കാട് ഡിവിഷന് കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുരിതമായിട്ട് നാളേറേയായി. കയ്പമംഗലം വഴിയമ്പലം മുതല്‍ ചാവക്കാട് വരെയുള്ള സ്ഥലങ്ങളിലാണിത്. നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി വ്യാപകമായതോടെ രണ്ട് ദിവസത്തിനകം കുഴിയടക്കാമെന്ന്‍ അധികൃതര്‍ വാക്ക് നല്‍കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയുടെ മറവില്‍ കുഴികളില്‍ കരിങ്കല്ല് മാത്രം പാകി പണി നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചതോടെ അധികൃതര്‍ അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഉപയോഗിച്ച് ഭാഗികമായ ടാറിങ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്ന മിശ്രിതമുപയോഗിച്ചാണ് അറ്റകുറ്റപ്പണി.
Show Full Article
TAGS:LOCAL NEWS 
Next Story