Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാളത്തോട് മൂന്നുനില...

കാളത്തോട് മൂന്നുനില സൂപ്പർമാർക്കറ്റിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം; ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരിക്ക് പൊള്ളലേറ്റു

text_fields
bookmark_border
മണ്ണുത്തി: കാളത്തോട് സ​െൻററിലെ ഇസാഫ് സൂപ്പർ മാർക്കറ്റി​െൻറ മൂന്നുനില കെട്ടിടത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരിക്ക് പൊള്ളലേറ്റു. കെട്ടിടത്തിനകത്ത് പെട്ട മറ്റൊരു ജീവനക്കാരി ബോധരഹിതയായി വീണു. അഗ്നിശമന സേനയും നാട്ടുകാരും പൊലീസും രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ശനിയാഴ്ച വൈകീട്ട് ആറോടെ മൂന്നാം നിലയിലാണ് ആദ്യം തീ കണ്ടത്. നിമിഷനേരം കൊണ്ട് പടരുകയായിരുന്നു. ഇതോടെ അകത്തുണ്ടായിരുന്നവർ പുറത്തേക്ക് ഓടി. തൃശൂരിൽനിന്ന് ഫയർഫോഴ്സി​െൻറ ആറ് യൂനിറ്റും പുതുക്കാടുനിന്നുള്ള ആറ് യൂനിറ്റും എത്തി. 12 വാഹനം വെള്ളം എത്തിച്ച് രാത്രി എട്ടോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലിഫ്റ്റിൽ കുരുങ്ങിയ ജീവനക്കാരി ചിറക്കകോട് സ്വദേശിനി സുജാതക്കാണ് പൊള്ളലേറ്റത്. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തമുണ്ടായതോടെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് സുജാത ലിഫ്റ്റിൽ കുടുങ്ങിയത്. അഗ്നിശമനസേനാംഗങ്ങൾ ലിഫ്റ്റ് തകർത്താണ് ഇവരെ പുറത്തെടുത്തത്. മൂന്നാംനിലയിൽ ജീവനക്കാർക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്നാണ് തീപടർന്നതെന്ന് സംശയിക്കുന്നു. ആധുനികരീതിയിൽ ചില്ലുപാളികളും ഫൈബർ ഷീറ്റും കൊണ്ട് പൊതിഞ്ഞ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഫയർഫോഴ്സ് ജീവനക്കാർ നന്നേ ബുദ്ധിമുട്ടി. തീയുടെ ചൂടിൽ ചില്ലുപാളികൾ പൊട്ടിത്തെറിച്ചതും പുക പുറത്തുപോകാതിരുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ജെ.ആർ.കെ മാർക്കറ്റിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇവർ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. അടുത്തിടെയാണ് ഈ കെട്ടിടം വാടകക്ക് എടുത്ത് ഇസാഫ് സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. കമീഷണർ രാഹുൽ ആർ. നായർ, അസി. കമീഷണർ പി. വാഹിദ്, സി.ഐ സേതു എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തൃശൂർ ഫയർ ഓഫിസർ എ.എൽ. ലാസർ, പുതുക്കാട് ഓഫിസർ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് ജീവനക്കാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story