Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
കയ്പമംഗലം: കൂരിക്കുഴി ഇഴ സാംസ്കാരിക വേദിയുടെയും പ്രഫ. പി.വി. അപ്പുമാസ്റ്റര്‍ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഐ.എം.എ ബ്ലഡ് ബാങ്കി‍​െൻറ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. വായനശാല ഹാളില്‍ നടന്ന ക്യാമ്പ് കയ്പമംഗലം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ വിധു ഗംഗാധരന്‍ ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡൻറ് കെ.ബി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. സചിത്രന്‍, കെ.കെ. ശേഖരന്‍, സുധാംശു മോഹന്‍, ഷൈജന്‍ ശ്രീവത്സം എന്നിവര്‍ സംസാരിച്ചു. എടത്തിരുത്തിയിൽ റോഡുകൾക്ക് ദുരിതകാലം ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിൽ റോഡുകൾക്ക് ദുരിതകാലം. ഉൾനാടൻ റോഡുകളിൽ പ്രധാനപ്പെട്ട നാല് റോഡുകൾ തകർന്നനിലയിലാണ്. ചെന്ത്രാപ്പിന്നി- മധുരംപിള്ളി റോഡ്, എടത്തിരുത്തി- സിറാജ് നഗർ റോഡ്, എടത്തിരുത്തി - കുട്ടമംഗലം റോഡ്, കുട്ടമംഗലം - അയ്യൻപടി റോഡ് തുടങ്ങിയവ കുണ്ടും കുഴിയും ചളിയും നിറഞ്ഞ അവസ്ഥയിലാണ്. മധുരംപിള്ളി റോഡാണ് ഏറ്റവും ശോച്യാവസ്ഥയിലുള്ളത്. മഴക്കാലത്തിന് മുമ്പേ മിക്ക റോഡുകളും അറ്റകുറ്റപ്പണി നടത്തിയ പഞ്ചായത്താണ് എടത്തിരുത്തി. ഇതിൽ അവഗണിക്കപ്പെട്ട റോഡുകളാണ് നാശോന്മുഖമായത്. ജി.എസ്.ടി വിഷയത്തിൽ കരാറുകാർ ഉടക്കി നിൽക്കുന്നതിനാൽ എടത്തിരുത്തി അടക്കമുള്ള പഞ്ചായത്തുകളിൽ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story