Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജ്...

'മെഡിക്കൽ കോളജ് സൂപ്രണ്ട് പകപോക്കുന്നു'

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തിയതി​െൻറ പേരിൽ മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റി ജീവനക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് എച്ച്.ഡി.എസ് എംേപ്ലായീസ് അസോസിേയഷൻ നിർവാഹക സമിതി യോഗം. ജീവനക്കാർക്കെതിരെ വ്യാജ പരാതികളുണ്ടാക്കി പീഡിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. മാനസിക പീഡനത്തിനിരയായ എച്ച്.ഡി.എസ് ജീവനക്കാരി ആദിവാസി രോഗിക്ക് ചികിത്സ നിഷേധിച്ചുവെന്ന സൂപ്രണ്ടി​െൻറ വാദം പച്ചക്കള്ളമാണ്. പ്രതികാര നടപടികളെ എതിർക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് സി.വി. കുര്യാക്കോസ്, വർക്കിങ് പ്രസിഡൻറ് പി.എസ്. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.വി. ജയചന്ദ്രൻ, പി.വി. അശോകൻ, സജീഷ് ബാലചന്ദ്രൻ, സി.ആർ. ലളിത, ഇ. സരിത, എ. തങ്കം, എം. ജയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story