Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാദങ്ങളിൽ മൗനം...

വിവാദങ്ങളിൽ മൗനം പാലിച്ച്, രാഷ്​ട്രീയം പറഞ്ഞ് മുഖ്യമന്ത്രി

text_fields
bookmark_border
തൃശൂർ: തോമസ് ചാണ്ടിയുടെ കൈയേറ്റം, തോമസ് ചാണ്ടിയെ ചില പ്രമാണിമാർ ചുമക്കുന്നുവെന്ന വി.എസ്. അച്യുതാനന്ദ​െൻറ ഒളിയമ്പ്, അലിൻഡ് ഭൂമി കൈയേറ്റത്തിൽ ഇ.പി. ജയരാജ​െൻറ പ്രതികരണം... മുറുകിനിന്ന വിവാദങ്ങളിൽ തൃശൂരിൽ മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചവർ നിരാശരായി. പാർട്ടി പൊതുസമ്മേളനമടക്കം നാല് വേദികളിലെ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തെങ്കിലും വിവാദ വിഷയങ്ങളിൽ ഒന്നുപോലും പരാമർശിച്ചില്ല. വിവാദങ്ങളിൽ മൗനം പാലിച്ചപ്പോൾ, രാഷ്ട്രീയവും വികസനവും നിലപാടും അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ. വൈകീട്ട് മൂന്നോടെ ജില്ലയിലെത്തിയ മുഖ്യമന്ത്രി എട്ടരയോടെയാണ് മടങ്ങിയത്. ആദ്യ പരിപാടി തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ മാർ കുണ്ടുകുളം ജന്മശതാബ്ദിയാഘോഷവും പുരസ്കാര വിതരണവുമായിരുന്നു. ഇവിടെ മനുഷ്യസ്നേഹത്തെയും കരുണയെയും കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. പിന്നീട് ഗവ. എൻജിനീയറിങ് കോളജ് അറുപതാം വാർഷികാഘോഷത്തിനെത്തിയപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അപചയവും സ്വാശ്രയ മേഖലയിലെ ഫീസ് കൊള്ളയുമായിരുന്നു മുഖ്യ വിഷയം. പല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലക്ക് അവമതിപ്പുണ്ടാക്കിയതായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കാശുണ്ടാക്കാനുള്ള കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി. തേക്കിൻകാട് മൈതാനിയിൽ അഴീക്കോടൻ ദിനാചരണത്തോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ ആർ.എസ്.എസ് ആളെ കൊല്ലിയാണെന്ന രൂക്ഷവിമർശനം നടത്തിയപ്പോൾ, കോൺഗ്രസിനെ പേരിന് മാത്രമാണ് കുറ്റപ്പെടുത്തിയത്. കനത്ത സുരക്ഷയായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികൾക്കെല്ലാമുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story