Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഷ്​ടമംഗല ദേവപ്രശ്നം

അഷ്​ടമംഗല ദേവപ്രശ്നം

text_fields
bookmark_border
വടക്കേക്കാട്: തെക്കേ പുന്നയൂർ കുമരംകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മൂന്നുദിവസം നീളുന്ന തിങ്കളാഴ്ച തുടങ്ങും. കൈമുക്ക് മന രാമൻ അക്കിത്തിരിപ്പാട് കാർമികത്വം വഹിക്കും. തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരി, മനോജ് ദേശമംഗലം, രഘുനന്ദൻ പുന്നയൂർ, എ.ഒ. ജഗന്നിവാസൻ എന്നിവർ പങ്കെടുക്കും. ക്ഷേത്രസമിതി പ്രസിഡൻറ് സുനിൽ മാമ്പുള്ളി, വത്സൻ പുന്നയൂർ, കുമാരൻ താണിശ്ശേരി, ഗോപിനാഥൻ കർണംകോട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആരോഗ്യ മിഷൻ മെഡിക്കൽ ക്യാമ്പ് വടക്കേക്കാട്: ശതാബ്ദി ആഘോഷ ഭാഗമായി തെക്കേ പുന്നയൂർ ജി.എൽ.പി സ്കൂളിൽ ദേശീയ ആരോഗ്യ മിഷ​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിഷ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. രാജേന്ദ്രൻ, വാർഡ് അംഗം ഉമർ അറക്കൽ, ആരോഗ്യ കേരളം ജില്ല മാനേജർ ഡോ. സതീശൻ, സി.എച്ച്.സി സൂപ്രണ്ട് ഡോ. ശ്രീനിവാസൻ, പി.എച്ച്.സി മെഡിക്കൽ ഒാഫിസർ ഡോ. നിത, സുധീർ ഈച്ചിത്തറയിൽ, പി. വത്സലൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം സുഹറ ബക്കർ സ്വാഗതവും പ്രധാനാധ്യാപിക പ്രസന്നകുമാരി നന്ദിയും പറഞ്ഞു. ഡോക്ടർമാരായ മിനി, രാജേഷ്, രഘുനാഥ്, ഫാറൂഖ് ഉമർ എന്നിവർ നേതൃത്വം നൽകി. സൗജന്യ മരുന്നുവിതരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story