Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുന്നയിൽ വീട്ടമ്മ...

പുന്നയിൽ വീട്ടമ്മ മരിച്ചത് ​െഡങ്കിപ്പനി മൂലമല്ലെന്ന് നഗരസഭ

text_fields
bookmark_border
ചാവക്കാട്: . പുന്ന കാര്യാട്ട് അബൂബക്കറി​െൻറ ഭാര്യ ഷാജിതയാണ് (40) തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മരണകാരണം െഡങ്കിപ്പനി മൂലമാണെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ചും മേഖലയിൽ കൊതുകുനിർമാർജനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക ഘടകം രംഗത്ത് വന്നിരുന്നു. ശനി‍യാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. നഗരസഭാ ആരോഗ്യ വിഭാഗത്തി​െൻറ അലംഭാവത്തിനെതിരെ വാർഡ് കൗൺസിലറും കോൺഗ്രസ് അംഗങ്ങളും സംസാരിച്ചിരുന്നു. ഇതോടെയാണ് നഗരസഭ വിശദീകരണവുമായി രംഗത്തെത്തിയത്. ഷാജിത മരിച്ചത് െഡങ്കിപ്പനിയോ എലിപ്പനിയോ കാരണമല്ലെന്ന് രേഖകളുദ്ധരിച്ച് നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം, ഇതേകുറിപ്പിൽത്തന്നെ പനിയെ തുടർന്ന് വൃക്കകൾ തകരാറിലായതാണ് മരണകാരണമെന്നും വിശദീകരിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story