Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക്​ തീവെച്ച്​...

ബൈക്ക്​ തീവെച്ച്​ നശിപ്പിച്ചു

text_fields
bookmark_border
പാവറട്ടി: അന്നകര പേനകത്ത് റോഡരികിൽ നിർത്തിയ . കുട്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുളിക്കൽ വീട്ടിൽ നികേഷി​െൻറ യൂണികോൺ ബൈക്കാണ് കത്തിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഒാടെയാണ് സംഭവം. പേനകം റോഡിൽ താഴെ തട്ടിലാണ് നികേഷി​െൻറ വീട്. ഇയാൾ റോഡരികിലാണ് പതിവായി ബൈക്ക് നിർത്താറുള്ളത്. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്നപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. രണ്ടുപേർ ബൈക്കിൽ പോകുന്നത് കണ്ടതായി ഇവർ പൊലീസിന് മൊഴി നൽകി. ബൈക്ക് പൂർണമായും കത്തി നശിച്ചു. ഗുരുവായൂർ സി.െഎ ഇ. ബാലകൃഷ്ണൻ, പാവറട്ടി പൊലീസ്, സയൻറിഫിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പച്ചക്കറി തൈ വിതരണം ഒരുമനയൂർ: കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങി ശീതകാല പച്ചക്കറി തൈകൾ ഒരുമനയൂർ കൃഷിഭവനിൽ നിന്ന് 2.20 നിരക്കിൽ വിതരണം ചെയ്യുന്നതിന് കർഷകർ ഒക്ടോബർ അഞ്ചിന് മുമ്പായി കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണം. കൃഷിഭവനിൽനിന്നുള്ള കുരുമുളക് തൈയും മറ്റും കൃഷി ചെയ്തവർക്ക് കൃഷിഭവനുമായി നേരിൽ ബന്ധപ്പെട്ടാൽ ജൈവ കുമിൾ നാശിനിയായ സ്യൂഡോമോണസ് സബ്സിഡി നിരക്കിൽ നൽകുമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story