Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമാധാന ദിനാചരണം

സമാധാന ദിനാചരണം

text_fields
bookmark_border
പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂളിൽ സമാധാന ദിനം ആചരിച്ചു. സമാധാന റാലി അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.വി. മുഹമ്മദ് ഫ്ലാഗ് ഒാഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ്, പ്രധാനാധ്യാപിക റസിയ കോയ, അധ്യാപകരായ ഉമ്മുകുൽസും, സലീന എന്നിവർ നേതൃത്വം നൽകി. വാക്സിനേഷൻ പരിശീലന ക്ലാസ് പാവറട്ടി: മണലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, അംഗൻവാടി, ആശ പ്രവർത്തകർ എന്നിവർക്കായി മീസിൽസ്-റുബല്ല വാക്സിനേഷൻ പരിശീലന ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. എം.എസ്. റാണ, ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ അനില എന്നിവർ ക്ലാസുകൾ എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.ജെ. ദേവസി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം പാവറട്ടി: നവകേരളം മിഷ​െൻറ ഭാഗമായി ആർദ്രം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30ന് ഉച്ചക്ക് രണ്ടിന് മന്ത്രി എ.സി. മൊയ്തീൻ മണലൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കും. സി.എൻ. ജയദേവൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ എന്നിവർ പെങ്കടുക്കും. പഞ്ചായത്ത് പ്രസിഡൻറ് സീത ഗണേഷ് ചെയർപേഴ്സണും ഡോ. എം.എസ്. റാണ കൺവീനറുമായി സ്വാഗത സംഘം രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story