Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത ശോച്യാവസ്ഥ:...

ദേശീയപാത ശോച്യാവസ്ഥ: രാപകൽ സമരം തുടങ്ങി

text_fields
bookmark_border
ചാവക്കാട്: ദേശീയപാത ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന രാപകൽ സമരം ഡി.സി.സി സെക്രട്ടറി എം.വി. ഹൈദരലി ഉദ്ഘാടനം ചെയ്തു. എടക്കഴിയൂർ തെക്കേ മദ്റസ സ​െൻററിൽ നടക്കുന്ന സമരത്തിൽ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ, വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, പുന്നയൂർ പഞ്ചായത്ത് സഹകരണ ബാങ്ക് പ്രസിഡൻറ് പി.എ. ലിയാഖത്തലി ഖാൻ, മുജീബ് റഹ്മാൻ അകലാട്, യൂസുഫ് തണ്ണിത്തുറക്കൽ, കെ.യു. സത്താർ, ആലുങ്ങൽ നിസാം, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച സമാപന സമ്മേളനം പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്യും. .
Show Full Article
TAGS:LOCAL NEWS 
Next Story