Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുടർച്ചയായി നാല്​...

തുടർച്ചയായി നാല്​ ബാങ്ക്​ അവധി

text_fields
bookmark_border
തൃശൂർ: ഇടപാടുകാർ മുൻകരുതൽ എടുക്കുക; അടുത്തയാഴ്ച തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഇൗമാസം 29, 30 തീയതികളിൽ മഹാനവമി, വിജയദശമി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയാണ്. അടുത്ത ദിവസം, ഒക്ടോബർ ഒന്ന് ഞായറാഴ്ച. രണ്ടിന് തിങ്കളാഴ്ച ഗാന്ധി ജയന്തി; അന്നും ബാങ്ക് അവധി. ബാങ്കുകളിൽ നേരിെട്ടത്തി ഇടപാടുകൾ നടത്തേണ്ടവർ പ്രത്യേകം കരുതണം. എ.ടി.എമ്മിനെ ആശ്രയിക്കാമെന്നു െവച്ചാൽ അതിലും 'വരൾച്ച'ക്ക് സാധ്യതയുണ്ട്. തുടർച്ചയായി നാല് ദിവസം അവധി വരുേമ്പാൾ എ.ടി.എമ്മിൽ പണം കഴിയുമെന്ന ആശങ്കയിൽ നേരേത്തതന്നെ കൂടുതൽ തുക പിൻവലിക്കുന്നതാണ് പതിവ്. അതനുസരിച്ച് ആദ്യ ദിവസം കഴിയുേമ്പാഴേക്കും എ.ടി.എമ്മുകൾ ഏറക്കുറെ ശോഷിക്കും. പണം കഴിയുന്ന മുറക്ക് എ.ടി.എം നിറക്കുന്ന രീതി കഴിഞ്ഞ കുറച്ചുകാലമായി കരാർ സ്ഥാപനങ്ങൾക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story