Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചക്ക സംസ്കരണം...

ചക്ക സംസ്കരണം കടലാസിലൊതുങ്ങി; കാടുകയറി ഫാക്ടറി

text_fields
bookmark_border
മാള: പൊയ്യ പൂപ്പത്തിയിൽ സർക്കാർ സ്ഥാപിച്ച ചക്ക സംസ്കരണ ഫാക്ടറി കാട് കയറി ഇഴജന്തുക്കളുടെ താവളമായി. പ്രവർത്തനം നിലച്ച ഫാക്ടറി പോരായ്മകൾ നികത്തി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന അധികൃതരുടെ അറിയിപ്പിന് ഒരാണ്ട് പ്രായമുണ്ട്. ഫാക്ടറി 2016ലാണ് പ്രവർത്തനം നിലച്ചത്. അതുവരെ ഇവിടെനിന്ന് ഡസനോളം വിഭവങ്ങൾ പുറത്തിറങ്ങിയിരുന്നു. വിവിധ പഴങ്ങളുടെ സംസ്കരണം നടത്തുമെന്ന പ്രഖ്യാപനവും ഏട്ടിലെ പശുവിനെപ്പോലെയായി. യു.ഡി.എഫ് മുൻ സർക്കാറാണ് ഫാക്ടറി തുറന്നത്. ചക്ക മാത്രം സംസ്കരിക്കാനുള്ള യന്ത്ര സംവിധാനങ്ങളെ ഇവിടെയുള്ളൂ. ചക്കയിൽനിന്ന് ഹലുവയും ജാമും നിർമിച്ചിരുന്നു. ചക്ക വരവ് നിന്നതോടെ ഇത് നിലച്ചു. എട്ട് തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ നാലുപേർ വനിതകളായിരുന്നു. പ്രവർത്തനം നിലച്ചതോടെ ഇവർ മറ്റ് തൊഴിലന്വേഷിച്ചു പോയി. കരാർ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ നിയമനം. 1997ൽ കൃഷിമന്ത്രി കൃഷ്ണൻകണിയാംപറമ്പിലാണ് ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ പഴവർഗ സംസ്കരണ ഫാക്ടറിക്ക് തറക്കല്ലിട്ടത്. വിവിധ പഴങ്ങൾ സംസ്കരിക്കുന്നതിനുള്ള അനുബന്ധവസ്തുക്കൾ, ഇവ കൈകാര്യം ചെയ്യുന്നതിനുള്ള തൊഴിലാളികൾ എന്നിങ്ങനെ ആവശ്യങ്ങൾ നിരവധിയായിരുന്നു. പൊയ്യ പഞ്ചായത്ത് പൂപ്പത്തി ഗ്രാമത്തിലെ നിരവധിപേർക്ക് തൊഴിൽ നൽകുന്ന കേന്ദ്രമായി മാറുമെന്നായിരുന്നു പ്രതീക്ഷ. ഇവിടത്തുകാരനായ ഒരാൾ കാവൽകാര‍​െൻറ തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. തറക്കല്ലിട്ട് രണ്ടു പതിറ്റാണ്ട് തികയുമ്പോഴും ഫാക്ടറി സജീവ പ്രവർത്തനം സ്വപ്നങ്ങളിൽ തന്നെ.
Show Full Article
TAGS:LOCAL NEWS 
Next Story