Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടാമ്പാടം കോളനിയിലെ...

നടാമ്പാടം കോളനിയിലെ ആദിവാസി സമരം: സി.പി.ഐ പ്രക്ഷോഭത്തിന്

text_fields
bookmark_border
ആമ്പല്ലൂര്‍-: പാലപ്പിളളി നടാമ്പാടം കോളനിയിലെ ആദിവാസി സമരം 160 ദിവസം പിന്നിട്ടിട്ടും ഇടപെടാത്ത വനം വകുപ്പി​െൻറ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വന്യമൃഗങ്ങളുടെ ആക്രമണം പതിവായിട്ടും റേഞ്ച് ഓഫിസറെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വകുപ്പ് തയാറായിട്ടില്ല. ഡി.എഫ്.ഒയുടെ നിരുത്തരവാദപരമായ നിലപാടുകളില്‍ സി.പി.ഐ പാലപ്പിള്ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. എ.എം. സുഭാഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എം. ചന്ദ്രന്‍, എം.എ. ജോയ്, പി.എം. ഹുസൈന്‍, പി.ബി. മനോജ്, സി.എം. സെയ്തലവി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story