Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​​െഎ.എം.എ അവാർഡുകൾ...

​​െഎ.എം.എ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കോഴിക്കോട്: െഎ.എം.എ അക്കാദമി ഒാഫ് മെഡിക്കൽ സ്പെഷാലിറ്റീസ് കേരള ഘടകത്തി​െൻറ ഇൗ വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു. അക്കാദമിക് തലത്തിലും സംഘടന തലത്തിലുമുള്ള സമഗ്ര സംഭാവനക്കുള്ള ഡോ. പി.എ. അലക്സാണ്ടർ മെമ്മോറിയൽ അവാർഡിന് മുൻ ഡി.എം.ഒയും കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. പി.വി. രാമചന്ദ്രൻ അർഹനായി. ഇൗ വർഷത്തെ വൈദ്യ ഗവേഷണ പ്രബന്ധങ്ങളിൽ ഏറ്റവും മികച്ചതിന് നൽകുന്ന ഡോ. ഇൗപ്പൻ സാമുവൽ മെമ്മോറിയൽ അവാർഡ് ഹീമോഫീലിയ രോഗികളെക്കുറിച്ചുള്ള പഠനത്തിന് കൊച്ചി അമൃത മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗത്തിൽ അസോ. പ്രഫസറായ ഡോ. നീരജ് സിദ്ധാർഥൻ നേടി. ഞായറാഴ്ച പാലായിൽ നടക്കുന്ന െഎ.എം.എ അക്കാദമി ഒാഫ് മെഡിക്കൽ സ്പെഷാലിറ്റീസി​െൻറ സംസ്ഥാന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് െഎ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ്കുമാർ, സെക്രട്ടറി ഡോ. സാമുവൽ കോശി, ഡോ. വി.പി. സുരേന്ദ്രബാബു, ഡോ. റോയ് ആർ. ചന്ദ്രൻ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story