Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എമ്മി​െൻറ...

സി.പി.എമ്മി​െൻറ കേന്ദ്ര താൽപര്യവും മറികടന്ന്​ ജൈവ വൈവിധ്യ ബോർഡിന്​ പുതിയ അധ്യക്ഷൻ

text_fields
bookmark_border
െക.എസ്. ശ്രീജിത്ത് ന്യൂഡൽഹി: സി.പി.എം കേന്ദ്ര നേതാക്കളുടെ താൽപര്യവും മറികടന്ന് കേരളത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് അധ്യക്ഷനിയമനം. സംസ്ഥാന വനം മേധാവിയായിരുന്ന എസ്.സി. ജോഷിയെയാണ് ബോർഡി​െൻറ പുതിയ ചെയർമാനായി സർക്കാർ കഴിഞ്ഞദിവസം നിയമിച്ചത്. പ്രശസ്ത ജൈവ വൈവിധ്യ വിദഗ്ധനും പ്ലാച്ചിമട ഉന്നതതല സമിതി അംഗവുമായിരുന്ന എസ്. ഫൈസിയുടെ പേര് വെട്ടിയാണ് നിയമനം. പരിസ്ഥിതി സംരക്ഷണ മേഖലയിൽ സവിശേഷമായ സംഭാവനയൊന്നും നൽകാത്തയാൾ സംഘ്പരിവാറി​െൻറ വനവാസി കല്യാൺ യോജനയോട് പുലർത്തിയ മൃദുസമീപനം ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. കോർപറേറ്റ്, ഉത്തരേന്ത്യൻ ലോബിയെ കൂടാതെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി അടുപ്പമുള്ള ഒരു ഉന്നത​െൻറ ഇടപെടലാണ് സോഷ്യലിസ്റ്റ് ജൈവ വിദഗ്ധൻ എന്നു പേരുകേട്ട ഫൈസിയെ തള്ളാൻ ഇടയാക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പരിസ്ഥിതി, സാമൂഹിക മേഖലകളിൽ പ്രത്യാഘാതത്തിന് ഇടയാക്കുന്ന വൻ വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകാനിരിക്കെയാണ് മുൻ ഉദ്യോഗസ്ഥ പ്രമുഖ​െൻറ നിയമനം. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യ സർക്കാറി​െൻറ ജപ്പാൻ സഹായത്തോടെയുള്ള വന സംരക്ഷണ പദ്ധതിയുടെ ഉപദേശകനായിരുന്ന ഫൈസി ത്രിപുരയിലെ ഇടത് സർക്കാറിലും ഇതേ പദ്ധതി നടപ്പാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. 2011ൽ ഹൈദരാബാദിൽ നടന്ന ആഗോള ജൈവവൈവിധ്യ കൺവെൻഷ​െൻറ പ്രഖ്യാപനം തയാറാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിരുന്നു. ജൈവ വൈവിധ ബോർഡ് 2006ൽ രൂപവത്കരിച്ച വി.എസ് സർക്കാർ, പരിസ്ഥിതി വിദഗ്ധനായ ഡോ. വി.എസ്. വിജയനെ അധ്യക്ഷനായി നിയമിച്ചശേഷം ആ മേഖലയിൽനിന്നുള്ളവർ തലപ്പത്ത് വന്നിട്ടില്ല. യു.ഡി.എഫ് സർക്കാർ നിയമിച്ച േകാളജ് അധ്യാപകൻ ഉമ്മൻ വി. ഉമ്മ​െൻറ നടപടികൾ ഏറെ വിവാദമായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടാതെ അദാനിയുടെ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയും തീരദേശ, മലയോര ഹൈവേകളും ശബരിമല വിമാനത്താവള പദ്ധതിയും ഉൾപ്പെടെ നടപ്പാക്കാനിരിക്കെ ജൈവ വൈവിധ്യ സംരക്ഷണ താൽപര്യത്തിന് മുകളിൽ മറ്റ് താൽപര്യം കടന്നുകൂടിയെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടികാട്ടുന്നു. ജൈവ വൈവിധ്യ ബോർഡ് അധ്യക്ഷനായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിയമനമെന്നും ആക്ഷേപമുണ്ട്. ദേശീയ ജൈവ വൈവിധ്യ ബോർഡ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് പത്രപരസ്യം നൽകി അപേക്ഷകരെ അഭിമുഖം നടത്തിയാണ്. എന്നാൽ, സംസ്ഥാന സർക്കാർ അത് പാലിച്ചില്ല. ഇേൻറണൽ സെർച് കമ്മിറ്റിയും രൂപവത്കരിച്ചിരുന്നില്ല. സി.പി.എമ്മി​െൻറ ഒരു ജില്ല സെക്രേട്ടറിയറ്റും കേരളം, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള കേന്ദ്ര നേതാക്കളും ഫൈസിക്കുവേണ്ടി വാദിച്ചിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വവും അക്കാര്യത്തിൽ ധാരണയിൽ എത്തിയിരുെന്നങ്കിലും ഫൈസിയുടെ നിലപാടുകൾ വികസനവഴിയിൽ തടസ്സം സൃഷ്ടിക്കുമെന്ന വാദം ഒരു കോണിൽനിന്ന് ഉയർന്നു. മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധമുള്ള ഉത്തരേന്ത്യക്കാരനായ ഉപദേശകനാണത്രെ ജോഷിക്കായി മുന്നിൽനിന്ന് വാദിച്ചത്. കഴിഞ്ഞദിവസം ജോഷി പുതിയ തസ്തികയിൽ ചുമതലയേറ്റു.
Show Full Article
TAGS:LOCAL NEWS 
Next Story