Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുതുവറയിലെ റോഡ്​...

മുതുവറയിലെ റോഡ്​ നവീകരണം എം.എൽ.എയും കലക്ടറും വിലയിരുത്തി; മുതുവറ^കൈപ്പറമ്പ് റോഡ് നവംബർ 31നകം ഗതാഗതയോഗ്യമാക്കും

text_fields
bookmark_border
മുതുവറയിലെ റോഡ് നവീകരണം എം.എൽ.എയും കലക്ടറും വിലയിരുത്തി; മുതുവറ-കൈപ്പറമ്പ് റോഡ് നവംബർ 31നകം ഗതാഗതയോഗ്യമാക്കും തൃശൂർ: കുന്നംകുളം റോഡിലെ മുതുവറ മുതൽ കൈപ്പറമ്പ് വരെ ഭാഗത്തെ അറ്റകുറ്റപ്പണി നവംബർ 31നകം പൂർത്തിയാക്കും. അനിൽ അക്കര എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. രണ്ട് കോടിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. മുതുവറ പമ്പ് മുതൽ സ​െൻറർ വരെയുള്ള 150 മീറ്റർ കോൺക്രീറ്റ് ടൈൽ വിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്രവൃത്തികൾക്ക് 25ന് പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ സാങ്കേതികാനുമതി നൽകി ടെൻഡർ നടപടി ആരംഭിക്കും. ഒക്ടോബർ 23നകം ടെൻഡർ പൂർത്തിയാക്കും. 22.80 ലക്ഷം െചലവിട്ടാണ് മുതുവറയിൽ കോൺക്രീറ്റ് ടൈൽ വിരിക്കുന്നത്. ഇവിടെ റോഡ് നിരപ്പാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റോഡ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ചു. തിങ്കളാഴ്ചയോടെ ടൈൽ വിരിക്കാനാവുമെന്നാണ് പ്രതീക്ഷ. അനിൽ അക്കര എം.എൽ.എയും കലക്ടർ ഡോ. എ. കൗശിഗനും പ്രവർത്തന പുരോഗതി വിലയിരുത്താനെത്തി. മുതുവറ സ​െൻററിൽ നിർമിക്കേണ്ട കാനയുൾപ്പെടെയുള്ള പ്രവൃത്തികൾ കലക്ടറുടെ സാന്നിധ്യത്തിൽ അളന്ന് തിട്ടപ്പെടുത്തി. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എം.എൽ.എക്കും കലക്ടർക്കും പുറമെ പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ എം.എസ്. സുജ, ജില്ല ഫിനാൻസ് ഓഫിസർ എൻ. സതീശൻ, പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ ശേഖർ, അസി. എൻജിനീയർ ഇ.ഐ. സജിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story