Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തി സുഹൃത്ത്​ ഉൾപ്പെടെ നാലു​ പേർ പിടിയിൽ

text_fields
bookmark_border
ATTN: ALL UNITS / CORRECTED FILE ഒന്നാം പേജിലെ ഇൗ വാർത്ത ബ്ലർബ് ഉൾപ്പെടെ മാറ്റി നൽകണം ബംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തി സുഹൃത്ത് ഉൾപ്പെടെ നാലു പേർ പിടിയിൽ ഇഖ്ബാൽ േചന്നര ബംഗളൂരു: പത്തു ദിവസം മുമ്പ് ബംഗളൂരുവിൽനിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറി​െൻറ മകൻ ശരത് (19) ആണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ജ്ഞാനഭാരതി പൊലീസ് വ്യാഴാഴ്ച രാത്രി നാലു പ്രതികളെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരപ്രകാരം രാമൊഹള്ളി തടാകക്കരയിലെ അജ്ജനഹള്ളിയിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ശരത്തി​െൻറ സുഹൃത്ത് വിശാൽ (21), വിക്കി (24), കരൺ പൈ എന്ന കർണ (22), വിനോദ് കുമാർ (24), എന്നിവരാണ് പിടിയിലായത്. കൃത്യത്തിൽ പങ്കുള്ള ശാന്തകുമാർ എന്നയാൾ ഒളിവിലാണ്. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുകയാണ് നിരഞ്ജ​െൻറ കുടുംബം. നിരഞ്ജ​െൻറ മാതാപിതാക്കൾ പാലക്കാട് പറളി മാങ്കുറുശ്ശിയിൽനിന്ന് ബംഗളൂരുവിലേക്ക് കുടിയേറിയവരാണ്. ആചാര്യ എൻജിനീയറിങ് കോളജിൽ ഒാേട്ടാമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ് ശരത്. സെപ്റ്റംബർ 12നാണ് കേസിന് ആസ്പദമായ സംഭവം. കെേങ്കരി ഉള്ളാലയിലെ വീട്ടിൽനിന്ന് വൈകീട്ട് ആറരയോടെ കൂട്ടുകാരെ കാണാൻ ബൈക്കിൽ പോയ ശരത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെെട്ടങ്കിലും മറുപടിയുണ്ടായില്ല. ൈവകാതെ അമ്മയുടെയും സഹോദരിയുടെയും ഫോണുകളിലേക്ക് ശരത്തി​െൻറ വാട്ട്സ് ആപ് വിഡിയോ സന്ദേശം ലഭിച്ചു. താൻ ഒരു സംഘത്തി​െൻറ തടവിലാണെന്നും അരക്കോടി രൂപ അവർ മോചനദ്രവ്യം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശം.
Show Full Article
TAGS:LOCAL NEWS 
Next Story