Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട ഠാണാ...

ഇരിങ്ങാലക്കുട ഠാണാ ട്രാഫിക്​ സിഗ്​നൽ നിലച്ചിട്ട് അഞ്ചുവർഷം

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരമധ്യത്തിൽ ഉപയോഗമില്ലാതെ മഴയേറ്റും വെയിലേറ്റും ഏറ്റ് നോക്കുകുത്തിയായി സിഗ്നൽ കിടക്കാൻ തുടങ്ങിയിട്ട് അഞ്ചുവർഷമാകുന്നു. തൃശൂർ, കൊടുങ്ങല്ലൂർ, പോട്ട, മൂന്നുപീടിക സംസ്ഥാന പാതകൾ സംഗമിക്കുന്നതും ദിനംപ്രതി കാൽ ലക്ഷത്തോളം വാഹനങ്ങൾ കടന്നുപോകുന്നതുമായ പ്രധാന ജങ്ഷനാണിത്. അഞ്ച് വർഷം പിന്നിടുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. ജങ്ഷനിലെ അപകട സാധ്യതയും ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് എം.എൽ.എ ഫണ്ടിൽനിന്ന് നാലര ലക്ഷം ചെലവഴിച്ച് ഏഴ് വർഷം മുമ്പ് ഒാേട്ടാമാറ്റിക് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. എന്നാൽ, ട്രാഫിക് അഡ്വൈസറി കമ്മിറ്റി അഞ്ച് വർഷം മുമ്പ് സിഗ്നൽ സംവിധാനം നിർത്തലാക്കുകയായിരുന്നു. നിർത്തലാക്കിയ ദിവസംതന്നെ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഇരിങ്ങാലക്കുട ചന്തക്കുന്ന് ജങ്ഷൻ ബസ് സ്റ്റാൻഡ്, ക്രൈസ്റ്റ് കോളജ് ജങ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം നിലനിൽക്കുേമ്പാഴാണ് ഠാണാവിലെ സിഗ്നൽ നിർത്തലാക്കിയത്. ഇക്കാര്യത്തിൽ മുനിസിപ്പൽ അധികൃതർ കാണിക്കുന്ന കടുത്ത അനാസ്ഥയും അവഗണനയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് ഇരിങ്ങാലക്കുട സ്വദേശി അഡ്വ. ജയിംസ് അവറാൻ പരാതി നൽകിയിരുന്നു. അടിയന്തര നടപടി സ്വീകരിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് ആഭ്യന്തരമന്ത്രിക്ക് ഉത്തരവും നൽകി. ലൈറ്റുകൾ പൊലീസ് വകുപ്പല്ല, കേരള റോഡ് സുരക്ഷാ അതോറിറ്റിയാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയതോടെ നടപടി അവസാനിച്ചു. ട്രാഫിക് സിഗ്നൽ സംവിധാനം നിർത്തലാക്കാൻ എടുത്ത തീരുമാനത്തിന് നിയമ സാധുത ഇല്ലെന്ന് ജയിംസ് അവറാൻ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ഭരണം മാറിയെങ്കിലും സിഗ്നൽ സംവിധാനം നോക്കുകുത്തിയായി തുടർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story