Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിട്ടിതട്ടിപ്പ്;...

ചിട്ടിതട്ടിപ്പ്; സ്ഥാപനങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു

text_fields
bookmark_border
മതിലകം: ചിട്ടിതട്ടിപ്പ് ആവർത്തിക്കുന്ന സാഹചര്യത്തിൽ പൊലീസ് നടപടി തുടങ്ങി. ഇതി​െൻറ ഭാഗമായി സ്െപഷൽ ബ്രാഞ്ച് ചിട്ടി സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കൽ ആരംഭിച്ചു. ഒാരോ സ്ഥാപനത്തി​െൻറയും വിശദമായ വിവരങ്ങളാണ് എടുക്കുന്നത്. ഇടപാടുകളും വ്യവസ്ഥകളും നിയമവിധേയമാണോയെന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. സ്ഥാപന ഉടമകളുടെ വിവരങ്ങൾ, ചിട്ടി നടത്തിപ്പുകൾ തുടങ്ങിയ വിവരങ്ങൾ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. പുതിയ ചിട്ടി നിയമങ്ങൾ വന്നതിന് ശേഷം കാര്യമായി ചിട്ടി സ്ഥാപനങ്ങൾ തുടങ്ങിയിട്ടില്ലെന്ന് പൊലീസ് നൽകുന്ന വിവരം. മതിലകം സ്റ്റേഷൻ പരിധിയിൽ മാത്രം പതിനഞ്ചോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ജില്ലയിൽ മാത്രം കോടികൾ തട്ടിപ്പ് നടത്തിയാണ് മൂന്ന് ധനകാര്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയത്. ഫിനോമിനൽ, തത്വമസി, കരുവേലിമറ്റം എന്നിവയിൽ പണം നിേക്ഷപിച്ച ആയിരങ്ങൾക്കാണ്പണം നഷ്ടപ്പെട്ടത്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിക്ഷേപകർ ആശങ്കയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story