Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യം...

സാഹിത്യം മനുഷ്യത്വത്തിലേക്ക് നടന്നടുക്കാനുള്ള പ്രകാശപാത -വൈശാഖന്‍

text_fields
bookmark_border
കൊടകര: മനുഷ്യത്വത്തിലേക്ക് നടന്നടുക്കാനുള്ള പ്രകാശപാതയാണ് ചിന്തയുടെ കലയായ സാഹിത്യമെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖന്‍ പറഞ്ഞു. അക്കാദമിയുടെ സഹകരണത്തോടെ കൊടകര സഹൃദയ കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച ദ്വിദിന സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതം പഠിപ്പിക്കുന്ന സര്‍വകലാശാലയാണ് സാഹിത്യം. മാനുഷികമായ വിനിമയം കുറയുന്ന കാലം അപകടകരമാണ്. സര്‍ഗാത്മകത നശിക്കുന്ന മനസ്സുകളിലാണ് യാഥാസ്ഥിതികത്വം തലപൊക്കുന്നത്. അതുകൊണ്ടാണ് ചില മതക്കാര്‍ രാജ്യം വിട്ടുപോകണമെന്ന് പറയുന്നത്. നാളെ ചില മതക്കാര്‍ ഇവിടത്തെ പൗരന്മാരല്ല എന്നുപറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മനസ്സി​െൻറ മലിനീകരണം സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്്ടിക്കുമെന്നും വൈശാഖന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. കവി കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പ്രിന്‍സിപ്പൽ ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, ശില്‍പശാല ഡയറക്ടര്‍ പ്രഫ. വി.ജി.തമ്പി , പ്രിന്‍സിപ്പൽ ഡോ.കെ.ജെ. ആൻറണി, വൈസ് പ്രിന്‍സിപ്പൽ എം.ജെ.റാണി, ഡെന്നിസ് ഡേവിസ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച അശോകന്‍ ചരുവില്‍, കെ.സി. നാരായണന്‍, ഡോ.പി. ഗീത എന്നിവര്‍ പങ്കെടുക്കും. ആറ് സര്‍വകലാശാലകളില്‍ നിന്നുള്ള 150 ഓളം വിദ്യാര്‍ഥികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story