Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസി ക്ഷേമനിധി:...

പ്രവാസി ക്ഷേമനിധി: ആശങ്ക വേണ്ടെന്ന്​ നിയമസഭ സമിതി

text_fields
bookmark_border
ന്യൂഡൽഹി: ക്ഷേമനിധി, പെൻഷൻ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ആശങ്ക വേണ്ടെന്ന് പ്രവാസികളുടെ ക്ഷേമത്തിനായുള്ള നിയമസഭ സമിതി. പ്രവാസികളുടെ ആവശ്യങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് നോർക്ക ഓഫിസുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും ജനുവരിയിൽ ആഗോള കേരള സഭ എന്ന പേരിൽ വിപുലമായ ചർച്ചവേദി ചേരുമെന്നും െവള്ളിയാഴ്ച ഡൽഹിയിൽ നടന്ന സിറ്റിങ്ങിൽ സമിതി ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു. ലക്ഷം രൂപയിൽ താെഴ വാർഷിക വരുമാനമുള്ളവർക്ക് പ്രവാസി ക്ഷേമനിധിപ്രകാരമുള്ള പെൻഷൻ അനുവദിക്കും. ക്ഷേമനിധി അംഗത്വമെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ആറു മാസം, ഒരു വർഷം എന്നിങ്ങനെ കാലയളവിൽ ഒന്നിച്ച് അംശാദായം സ്വീകരിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കും. കാരുണ്യ ലോട്ടറി മാതൃകയിൽ പ്രവാസി ലോട്ടറി ആരംഭിക്കുന്ന കാര്യം സർക്കാറിന് ശിപാർശചെയ്യും. സമിതി അംഗങ്ങളായ വി. അബ്ദുറഹ്മാൻ, അൻവർ സാദത്ത്, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുല്ല എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു. മുംബൈ, ബംഗളൂരു, ൈഹദരാബാദ് എന്നിവിടങ്ങളിലും സമിതി സിറ്റിങ് നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story