Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപജില്ല കായികമേളക്കിടെ ...

ഉപജില്ല കായികമേളക്കിടെ സംഘട്ടനം; ആറ്​ വിദ്യാർഥികൾക്ക്​ പരിക്ക്​

text_fields
bookmark_border
പഴഞ്ഞി: കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല കായികമേളക്കിടെ ഒരു സംഘം വിദ്യാർഥികളെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ േകച്ചേരി അൽ അമീൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ പട്ടിക്കര സായൂഷ് (17), പഴുന്നാന ആത്തിഫ് (17), മണലി ഫിതുൽ (17), പട്ടിക്കര നിഹാൽ (17), പെരുമണ്ണ് സനൂപ് (16), പട്ടിക്കര മിഥിലാജ് (16) എന്നിവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ഒാടെ പഴഞ്ഞി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. ഇൗ ഗ്രൗണ്ടിൽ ഉപജില്ല കായികമേളയും കാട്ടകാമ്പാൽ പഞ്ചായത്ത് കേരളോത്സവവും നടന്നിരുന്നു. ഒരു സംഘം ആളുകൾ സ്കൂൾ വിദ്യാർഥിയെ ആക്രമിക്കുന്നത് കണ്ട് അൽ അമീൻ സ്കൂളിലെ വിദ്യാർഥികൾ ഇടപെട്ടിരുന്നു. അൽപസമയത്തിന് ശേഷമാണ് അതേ സംഘം കേച്ചേരി അൽ അമീൻ സ്കൂൾ വിദ്യാർഥികളെ ആക്രമിച്ചത്. കബഡി മത്സരം നടക്കുന്നതിന് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പള്ളിയിലെ തിരുശേഷിപ്പ് മോഷണം പോയി; കൃത്രിമ തിരുശേഷിപ്പ് കൊണ്ടുവെച്ചതായി പരാതി കുന്നംകുളം: ആർത്താറ്റ് സ​െൻറ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് മോഷണംപോയെന്നും ഇക്കാര്യം മറച്ചുവെച്ച് ഭരണസമിതിക്കാർ കൃത്രിമ തിരുശേഷിപ്പ് പള്ളിക്കുള്ളിൽ സ്ഥാപിെച്ചന്നും പരാതി. ഇടവകാംഗം വെസ്റ്റ് ബസാർ കൊള്ളന്നൂർ അലക്സാണ് പൊലീസിൽ പരാതി നൽകിയത്. അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒാർത്തഡോക്സ് സഭയുടെ പുലിക്കോട്ടിൽ രണ്ടാമൻ തിരുമേനി ഉപയോഗിച്ചിരുന്ന 100 കൊല്ലം പഴക്കമുള്ള 'കാപ്പ' മോഷണം പോയെന്നാണ് ആരോപണം. കഴിഞ്ഞ ജൂൺ 25ന് ഉണ്ടായ ചുഴലിക്കാറ്റിൽ ആർത്താറ്റ് പള്ളിക്ക് വൻ നാശനഷ്ടം നേരിട്ടിരുന്നു. 'കാപ്പ' സൂക്ഷിച്ചിരുന്ന ചില്ലുപേടകത്തിന് കേടുപാട് സംഭവിച്ചു. നനയാതിരിക്കാൻ എടുത്ത് മാറ്റിവെച്ച കാപ്പ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, 'കാപ്പ' മോഷണം പോയത് അറിഞ്ഞിട്ടും പള്ളി അധികാരികൾ മറച്ചുവെച്ചുവെന്നും കൃത്രിമ 'കാപ്പ' ഉണ്ടാക്കിയെന്നുമാണ് പരാതി. 1905ൽ പുലിക്കോട്ടിൽ രണ്ടാമൻ തിരുമേനി ജറുസലേമിൽനിന്ന് കൊണ്ടുവന്ന കാപ്പ 2007ൽ ദേവലോകം അരമന മാനേജർ ചെറുവത്തൂർ ജോസഫ് റമ്പാൻ മുഖേനയാണ് ആർത്താറ്റ് പള്ളിയിൽ എത്തിയത്. ചുഴലിക്കാറ്റിൽ പള്ളിക്കുണ്ടായ നാശനഷ്ടത്തിനിടെയാണ് കാപ്പക്കും കേടുപാട് സംഭവിച്ചതെന്നും അതേ കാപ്പ തന്നെയാണ് ചില്ലുപേടകത്തിൽ ഉള്ളതെന്നും ഇടവക വികാരി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. പരാതി ഉയർന്നതോടെ ശനിയാഴ്ച ഇടവക കമ്മിറ്റി വിളിച്ചുചേർത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story