Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയുടെ...

ദേശീയപാതയുടെ ശോച്യാവസ്ഥ: രാപകൽ സമരം ഇന്ന്​ ആരംഭിക്കും

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ അലംഭാവം കാണിക്കുന്ന ഭരണകൂട നടപടിക്കെതിരെ അകലാട് കെ. കരുണാകരൻ ഫൗണ്ടേഷ​െൻറ രാപകൽ സമരം ശനിയാഴ്ച ആരംഭിക്കും. രാവിലെ 10ന് ദേശീയപാത എടക്കഴിയൂർ തെേക്ക മദ്റസ സ​െൻററിൽ ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. ഡി.സി.സി സെക്രട്ടറി എം.വി. ഹൈദരലി അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാദിഖ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച സമാപിക്കും. രാവിലെ 10ന് കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബർ പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story