Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒന്നരവ വയസ്സുകാരിയുടെ...

ഒന്നരവ വയസ്സുകാരിയുടെ വള മോഷ്​ടിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: ബസിൽവെച്ച് പിഞ്ചുകുഞ്ഞി​െൻറ അര പ്പവൻ വള മോഷ്ടിച്ച യുവാവ് പിടിയിൽ. പട്ടാമ്പി പള്ളിപ്പുറം മുതുതല ഒറ്റംകണ്ടം വീട്ടിൽ സൈനുദ്ദീനെയാണ് (42) എസ്.െഎ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ഞൂർ നായരങ്ങാടി സ്വദേശി ബിജു-ഷിജി ദമ്പതികളുടെ മകൾ അഭിയുടെ വളയാണ് കവർന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കുന്നംകുളം ബസ്സ്റ്റാൻഡിലായിരുന്നു സംഭവം. അഞ്ഞൂരിലേക്കുള്ള ബസ് കയറാൻ ശ്രമിക്കുന്നതിനിെട തിരക്കുണ്ടാക്കി കുട്ടിയുടെ കൈയിൽനിന്ന് വള മോഷ്ടിക്കുകയായിരുന്നു. സംഭവസമയം കുട്ടിയെ ഷിജി എടുത്ത് നിൽക്കുകയായിരുന്നു. വള മോഷ്ടിച്ച കാര്യം സഹയാത്രക്കാരിൽനിന്ന് അറിഞ്ഞ ഷിജി ബഹളം വെച്ചതോടെ എല്ലാവരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വള പൊലീസിന് കൈമാറി. ഷിജിയോടൊപ്പം മാതാവ് റീത്തയും ഉണ്ടായിരുന്നു. കൈപ്പറമ്പിലുള്ള വീട്ടിൽനിന്ന് അഞ്ഞൂരിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ പ്രതി പോക്കറ്റടിക്കാരനാണെന്നും ഇയാളുെട പേരിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story