Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാലുവിനും തേജസ്വിക്കും ...

ലാലുവിനും തേജസ്വിക്കും വീണ്ടും സി.ബി.​െഎ സമൻസ്​

text_fields
bookmark_border
ന്യൂഡൽഹി: റെയിൽവേ മന്ത്രിയായിരിക്കെ, രണ്ട് െഎ.ആർ.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പു കരാർ സ്വകാര്യ സ്ഥാപനത്തിന് നൽകിയതിൽ അഴിമതിയുണ്ടെന്ന ആരോപണം മുൻനിർത്തി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദിനും മകൻ തേജസ്വി യാദവിനും സി.ബി.െഎ പുതിയ സമൻസ് അയച്ചു. ഇൗ മാസം 25ന് ലാലുവും തൊട്ടടുത്ത ദിവസം മകനും ഹാജരാകണം. ഇക്കഴിഞ്ഞ 11നും12നും ഹാജരാകുന്നതിന് നേരത്തെ സി.ബി.െഎ നോട്ടീസ് അയച്ചിരുന്നു. എന്നാൽ റാഞ്ചി കോടതിയിലെ കേസ് നടപടികൾ കാരണം ലാലുവിന് എത്താൻ കഴിഞ്ഞില്ല. തേജസ്വി രാഷ്ട്രീയ തിരക്കുകൾ കാരണമായി പറയുകയും ചെയ്തു. ഒൗദ്യോഗിക പദവി ദുരുപയോഗം െചയ്ത് സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന് സി.ബി.െഎ ആരോപിച്ചു. ലാലുവിനും തേജസ്വിക്കും പുറമെ ലാലുവി​െൻറ ഭാര്യ റാബ്റി ദേവി, മുൻ കേന്ദ്രമന്ത്രി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്ത, സുജാത ഹോട്ടൽ ഡയറക്ടർമാരായ വിജയ് കൊച്ചാർ , വിനയ് കൊച്ചാർ എന്നിവരും കേസിലെ പ്രതികളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story