Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട്ട്​ 1.35...

ചാവക്കാട്ട്​ 1.35 കോടിയുടെ വികസന പദ്ധതികൾ

text_fields
bookmark_border
ചാവക്കാട്: നഗരസഭയിൽ 1.35 കോടിയുടെ വികസന പദ്ധതിക്ക് കൗൺസിൽ അംഗീകാരം. നഗരസഭ ചത്വരം മോടി കൂട്ടാൻ 25 ലക്ഷവും നഗരസഭ ഓഫിസ് കെട്ടിടത്തിൽ ലൈബ്രറി സ്ഥാപിക്കാനും അനുമതി നൽകി. ചെയർമാൻ എൻ.കെ. അക്ബറി​െൻറ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് അംഗീകാരം നൽകിയത്. 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 15 ലക്ഷം ഹൈമാസ്റ്റ് വിളക്കിനും ബാക്കി കവാടത്തിനുമായാണ് ചെലവിടുക. ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണികൾക്കൊപ്പം മുലയൂട്ടൽ കേന്ദ്രത്തി​െൻറ നിർമാണത്തിനും അംഗീകാരം നൽകി. 5.60 ലക്ഷം രൂപയുടെ പദ്ധതിയാണിത്. നഗരത്തിൽ പൊലീസ് സ്റ്റേഷൻ മുതൽ ആശുപത്രി റോഡ് ജങ്ഷൻ വരെ കാനയുടെ അറ്റകുറ്റപ്പണികൾക്കും സ്ലാബിടുന്നതിനുമായി 3.60 ലക്ഷം, നഗരസഭ കെട്ടിടത്തിന് സമീപത്തെ യാർഡ് നവീകരണം, റീടാറിങ് എന്നിവക്ക് മൂന്ന് ലക്ഷം, പതിമൂന്നാം വാർഡിലെ കളരിപ്പറമ്പ്-ചക്കം കണ്ടം- -----മദ്റസ റോഡിന് കുറുകെ കാന നിർമാണത്തിന് 1.25 ലക്ഷം, നഗരസഭ ഓഫിസ് കോംപ്ലക്സ് ഏരിയ നവീകരണം, കഫേശ്രീയുടെ വശം കോൺക്രീറ്റിങ് എന്നിവക്ക് ഒമ്പത് ലക്ഷം, തിരുവത്ര-പുത്തൻകടപ്പുറം തീരദേശ റോഡിൽ കലുങ്ക് നിർമിക്കുന്നതിന് 4.60 ലക്ഷം, പാണ്ടിപ്പാടം റോഡിൽ പാർശ്വഭിത്തി കെട്ടുന്നതിന് 14 ലക്ഷം, സഹകരണ-പൂക്കുളം റോഡ് നവീകരണത്തിനായി 15 ലക്ഷം, 17ാം വാർഡിലെ പുഴയോരപാത-ആശുപത്രി റോഡിന് കുറുകെ കാന നിർമാണത്തിന് 7.5 ലക്ഷം, ആശുപത്രി-ചലിക്കുംപാലം റോഡിൽ കൈവരിക്കായി മൂന്ന് ലക്ഷം തുടങ്ങിയവയും അംഗീകരിച്ചു. കൂടാതെ, നഗരസഭ കെട്ടിടത്തിൽ 15 ലക്ഷം രൂപ ചെലവഴിച്ച് ലൈബ്രറി നിർമിക്കാനും തീരുമാനമായി. ചാവക്കാട് നഗരത്തിൽ ആദ്യമായാണ് ലൈബ്രറി വരുന്നത്. മുതുവട്ടൂർ, ബ്ലാങ്ങാട് ബീച്ച്, തിരുവത്ര ബീച്ച് എന്നിവിടങ്ങളിലാണ് നഗരസഭയുടെ ലൈബ്രറികൾ പ്രവർത്തിക്കുന്നത്. ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ എ.സി. ആനന്ദൻ, കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ, പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, കൗൺസിലർമാരായ എ.എച്ച് അക്ബർ, എം.എസ്. ബാബു, സൈസൺ മാറോക്കി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story