Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി രംഗത്ത്​...

വൈദ്യുതി രംഗത്ത്​ കുതിപ്പിനൊരുങ്ങി കോർപറേഷൻ

text_fields
bookmark_border
തൃശൂർ: ചെറുകിട ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കാനുള്ള ശ്രമത്തിന് പിന്നാലെ കോർപറേഷൻ പരിധിയിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി. കോട്ടപ്പുറത്ത് സ്ഥാപിക്കുന്ന പുതിയ 110 കെ.വി സബ് സ്റ്റേഷൻ ഇതി​െൻറ തുടക്കമാവും. ഇപ്പോൾ കോർപറേഷന് കെ.എസ്.ഇ.ബി നൽകുന്ന വൈദ്യുതി മാടക്കത്തറയിൽനിന്ന് വിയ്യൂർ സബ് സ്റ്റേഷനിലെത്തിച്ച്, ഇവിടെനിന്ന് പാട്ടുരായ്ക്കലിൽ അശ്വിനി ജങ്ഷനിലെ സബ് സ്റ്റേഷൻ വഴിയാണ് വിതരണം ചെയ്യുന്നത്. അവക്കിടയിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ കോർപറേഷൻ പ്രദേശം പൂർണമായി ഇരുട്ടിലാകും. ഇത് ഒഴിവാക്കാൻ പാകത്തിൽ മറ്റൊരു ഫീഡറിൽനിന്ന് വൈദ്യുതി എത്തിക്കാനാണ് പദ്ധതി. കോട്ടപ്പുറത്ത് സ്ഥാപിക്കുന്ന സബ് സ്റ്റേഷനിൽ പുതിയ ഫീഡറിൽനിന്നുള്ള വൈദ്യുതിയാവും എത്തിക്കുക. ചേർപ്പ്, ഒല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലെ സബ്സ്റ്റേഷൻ ഫീഡറുകളാണ് പരിഗണനയിലുള്ളത്. ഇവയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ കോർപറേഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി ഇൻസ്പെക്ടറേറ്റിനും ഇതി​െൻറ കരടുരേഖ കൈമാറി. എസ്റ്റിമേറ്റ് പരിശോധിച്ച് സമർപ്പിക്കാൻ ഇൻസ്പെക്ടറേറ്റ് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേഷൻ കെട്ടിടങ്ങളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതി വ്യാപകമാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. ജയ് ഹിന്ദ് മാർക്കറ്റിൽ സ്ഥാപിച്ച പ്ലാൻറിൽനിന്ന് 0.02 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം തുടങ്ങി. കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള പറവട്ടാനി സ്റ്റോർ, ഇൻഡോർ സ്റ്റേഡിയം, ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക്, ടി.യു.ഡി.എ ബിൽഡിങ് എന്നിവിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. സോളാർ പാനലുകൾ സ്ഥാപിക്കാൻ വ്യക്തികൾക്ക് സബ്സിഡി അനുവദിക്കും. പുതിയ പദ്ധതികളോടെ വൈദ്യുതി രംഗത്ത് വൻ കുതിപ്പാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. കെ.എസ്.ഇ.ബിയിൽനിന്ന് വില കൊടുത്ത് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിന് പകരം സ്വന്തമായി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story