Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡരികിലെ കാട്...

റോഡരികിലെ കാട് യാത്രികർക്ക് ഭീഷണി

text_fields
bookmark_border
മാള: റോഡരിക് കാട് മൂടിയത് യാത്രികർക്ക് ഭീഷണിയാകുന്നു. മാള പള്ളിപ്പുറം കൊപ്രക്കളം കൊടുങ്ങല്ലൂർ റോഡിലാണ് കാട് പടർന്ന് യാത്രികർക്ക് ദുരിതമായത്. നിരവധി സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെ നിരവധിപേർ കാൽനടയാത്ര ചെയ്യുന്നുണ്ട്. വൈദ്യുതി ലൈനുകളിൽ സ്പർശിക്കുംവിധം കാട് വളർന്നിട്ടും കെ.എസ്.ഇ.ബി അധികൃതർ വെട്ടാൻ തയാറായിട്ടില്ല. മില്ലേനിയം റോഡിൽ സ്വകാര്യപറമ്പിലെ വൃക്ഷങ്ങൾ വൈദ്യുതി ലൈനിൽ സ്പർശിച്ച് നിൽക്കുന്നുണ്ട്. അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു വെണ്ണൂർ പള്ളി ജൂബിലിയുടെ നിറവിൽ മാള: വെണ്ണൂർ സ​െൻറ് മേരീസ് പളളി ജൂബിലിയുടെ നിറവിൽ. 24ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ഇടവകയിൽ ഇന്ന് 400 ലധികം കുടുംബങ്ങളുണ്ട്. ഏഴ് ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ ആഘോഷത്തി​െൻറ ഭാഗമായി നടത്തും. പാരീഷ് ഹാൾ നിർമാണം, സർഗ സംഗമങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടത്തുമെന്ന് ഫാ.ജോജി പാലമറ്റം, കൺവീനർ പോളി ആൻറണി പ്ലാക്കൽ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story