Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃത്രിമരേഖയുണ്ടാക്കി...

കൃത്രിമരേഖയുണ്ടാക്കി ഓഫിസ് കൈയടക്കാൻ ശ്രമിക്കുന്നു കെ.പി. വിശ്വനാഥന്‍

text_fields
bookmark_border
ആമ്പല്ലൂര്‍:- അളഗപ്പ ടെക്‌സ്‌റ്റൈല്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഓഫിസ് കൃത്രിമരേഖയുണ്ടാക്കി ഒരു വിഭാഗം കൈയടക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. വിശ്വനാഥന്‍. താന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ യൂനിയന്‍ ഓഫിസില്‍ പ്രവേശിക്കരുതെന്ന കോടതി വിധി ഇപ്പോള്‍ ഇല്ല. മുമ്പ് ഉണ്ടായ വിധിയെ ഹൈകോടതി തള്ളിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ച് ജനങ്ങളെയും മാധ്യമങ്ങളെയും ഒരു വിഭാഗം യൂനിയന്‍ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശോച്യാവസ്ഥയിലായ ഓഫിസ് അറ്റകുറ്റപ്പണി നടത്തുന്നത് തടയാനാണ് എതിര്‍വിഭാഗത്തി​െൻറ ശ്രമം. വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിനെതിരെ കടലാസില്‍ മാത്രം സംഘടന യോഗം ചേര്‍ന്ന് ആളുകളുടെ ഒപ്പുകള്‍ വ്യാജമായി ചേര്‍ത്താണ് കോടതിയില്‍നിന്ന് എതിര്‍വിഭാഗം അനുകൂല ഉത്തരവ് നേടിയതെന്ന് വിശ്വനാഥന്‍ ആരോപിച്ചു. പുതിയ ഭാരവാഹികള്‍ക്ക് ഓഫിസില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി മാത്രമാണ് കോടതി നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം അറ്റകുറ്റപ്പണികള്‍ നിർത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുതിയ പ്രസിഡൻറ് എന്ന് അവകാശപ്പെടുന്ന പി.ടി. വിനയന്‍, ഹരീഷ്‌കുമാര്‍ എന്നിവര്‍ യൂനിയന്‍ ഓഫിസിലെത്തി താക്കോല്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഐ ഗ്രൂപ്പി​െൻറ ശ്രമമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് എ ഗ്രൂപ് നേതാക്കള്‍ ആരോപിച്ചു. ഓഫിസ് പിടിച്ചെടുക്കാനുള്ള ശ്രമം നിയമപരമായിതന്നെ നേരിടുമെന്നും അവര്‍ പറഞ്ഞു. കെ. കരുണാകരന്‍, പി.പി. ജോര്‍ജ് എന്നിവരുടെ ശ്രമഫലമായി തൊഴിലാളികളുടെ പണം പിരിച്ച് ഉണ്ടാക്കിയതാണ് അളഗപ്പനഗറിലെ ഐ.എന്‍.ടി.യു.സി യൂനിയന്‍ ഓഫിസ്. ഇത് ൈകയടക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നതെന്നും എ ഗ്രൂപ് നേതാക്കള്‍ ആരോപിച്ചു. സ​െൻറ് ആൻറണീസ് സ്‌കൂൾ ശതാബ്ദി ആഘോഷം ആമ്പല്ലൂര്‍-: പുതുക്കാട് സ​െൻറ് ആൻറണീസ് സ്‌കൂളി​െൻറ ശതാബ്ദിയാഘോഷം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പൂര്‍വാധ്യാപക, അനധ്യാപകർക്കായി നടത്തുന്ന ആദരത്തോടെ ആഘോഷങ്ങള്‍ തുടങ്ങും. വൈകീട്ട് പൊതുസമ്മേളനം മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.ആൻറണി ചെമ്പകശ്ശേരി സുവനീര്‍ പ്രകാശനം ചെയ്യും. ശതാബ്ദി സ്മാരക ബ്ലോക്കി​െൻറ ശില ആശീര്‍വാദവും നടക്കും. സംഘാടക സമിതി ഭാരവാഹികളായ ഡോ.കെ.എ. ജോയ്, സെബി കൊടിയന്‍, ജോസ് തെക്കിനിയത്ത്, സി.കെ. ജോസഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story