Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളയിൽ മോഷണം തുടർക്കഥ; ...

മാളയിൽ മോഷണം തുടർക്കഥ; ഇരുട്ടിൽതപ്പി പൊലീസ്

text_fields
bookmark_border
മാള: മേഖലയിൽ മോഷണം തുടർക്കഥയാവുമ്പോൾ പൊലീസ് ഇരുട്ടിൽതപ്പുന്നു. മോഷണങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി ആവർത്തിക്കുമ്പോഴും മുൻകരുതലെടുക്കുന്നതിൽ മാള പൊലീസ് അമ്പേ പരാജയമാണ്. ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനരഹിതമായ നിരീക്ഷണ കാമറകൾ അറ്റകുറ്റപ്പണി നടത്താൻപോലും ഇതുവരെ നടപടിയായില്ല. അഷ്്ടമിച്ചിറ മാണിയകാവ് ക്ഷേത്രം, വിഷ്ണുമായ ക്ഷേത്രം, വടമ മേരി റോസരി ചർച്ച്, വടമ സ​െൻറ് െസബാസ്റ്റ്യൻ കപ്പേള എന്നിവിടങ്ങളിലെ നേർച്ചപ്പെട്ടികൾ കവർന്നതാണ് ഒടുവിലെ സംഭവം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പരകൾതന്നെ നടന്നിട്ടും കേസിൽ തുമ്പുണ്ടാക്കാൻ പൊലീസിനായില്ല. മാള ടൗണിൽ ഒറ്റ രാത്രി ആറ് സ്ഥാപനങ്ങൾ തകർത്ത് ലക്ഷത്തിലധികം പണം കവർന്ന കേസ് അന്വേഷിക്കുന്നതിനിടെയാണ് ടെക്സ്റ്റൈൽസ്, ബേക്കറി, റെഡിമെയ്ഡ് ഷോപ്പ് എന്നിവ തകർത്ത് മോഷണം നടന്നത്. പിണ്ടാണിയിൽ ഇതര സംസ്ഥാനക്കാര‍​െൻറ കൊലപാതകം, പൊയ്യയിൽ വ്യാപാര സ്ഥാപനത്തിൽ കയറി വനിതയുടെ സ്വർണാഭരണം തട്ടാനുള്ള ശ്രമം തുടങ്ങിയ കേസുകൾക്കൊന്നും തുമ്പുണ്ടാക്കാൻ മാള പൊലീസിനായില്ല. പൊലീസ് സ്റ്റേഷനിൽനിന്നും കിലോമീറ്റർ അകലെ കോട്ടമുറിയിൽ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നിരുന്നു. കഴിഞ്ഞ ദിവസം ആളൂരിൽ അടച്ചിട്ട വീട് തുറന്ന് 60 പവൻ നഷ്്ടപ്പെട്ടതാണ് ഒടുവിലത്തെ ആഭരണ കവർച്ച. മാളടൗണിലെ വിവിധ ഭാഗങ്ങളിലാണ് നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമായി കിടക്കുന്നത്. പൊലീസ് സ്റ്റേഷനിൽതന്നെയാണ് ഇവ നിരീക്ഷിക്കാനുള്ള സംവിധാനവും. 12 കാമറകളിൽ രണ്ടെണ്ണം മാത്രമാണ് ഭാഗികമായി പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി. പൊലീസ് സ്റ്റേഷൻ, യഹൂദ ശ്മശാനം, സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.കെ.റോഡ്, ഫെഡറൽ ബാങ്ക് ജങ്ഷൻ, മാള ടൗൺ നോർത്, സൗത്, ഈസ്റ്റ്, ബാങ്ക് ജങ്ഷൻ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കവർച്ചകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതിന് തടയിടാൻ കരുതൽ നടപടിയെടുക്കാൻ പൊലീസ് അമാന്തിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story