Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടോടി സ്​ത്രീയുടെ...

നാടോടി സ്​ത്രീയുടെ മരണം: മിനി ലോറി കസ്​റ്റഡിയിൽ

text_fields
bookmark_border
വടക്കാഞ്ചേരി: മേൽപാലത്തിനു താഴെ നാടോടി സ്ത്രീ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ റെയിൽവേക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഒാടുന്ന മിനി ലോറി പൊലീസ് കസ്റ്റഡിയിൽ. മേൽപാലത്തിന് താഴെ പാതയോരത്ത് ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന വയോധികയാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. നാട്ടുകാർ ഖദീജുമ്മ എന്ന് വിളിക്കുന്ന ഇവർക്ക് 75 വയസ്സുണ്ടാകുമെന്ന് കരുതുന്നു. അരയ്ക്ക് താഴെ തളർന്ന ഇവർ വർഷങ്ങളായി മനോനില തെറ്റിയ മകനോടൊത്ത് മേഖലയിൽ ഭിക്ഷാടനം നടത്തിയാണ് കഴിഞ്ഞിരുന്നത്. മകൻ ഇവരെ എടുത്ത് നടക്കുന്നത് വടക്കാഞ്ചേരിക്കാർക്ക് നൊമ്പരക്കാഴ്ചയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് നടുറോഡിൽ തല തകർന്ന് മരിച്ച നിലയിൽ ഇവരെ കണ്ടത്. റോഡിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ വാഹനം ഇടിച്ചതാണെന്നാണ് നിഗമനം. വാഹനം കണ്ടെത്താൻ വടക്കാഞ്ചേരി ഫൊറോന ദേവാലയത്തിലെ സി.സി.ടി.വി കാമറ പൊലീസ് പരിശോധിച്ചപ്പോഴാണ് മിനിലോറിയിലേക്ക് അന്വേഷണം നീണ്ടത്. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വയോധികയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story