Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീന്‍ വാങ്ങുന്നില്ല;...

മീന്‍ വാങ്ങുന്നില്ല; ആദിവാസികളുടെ വയറ്റത്തടിച്ച് വനംവകുപ്പ്

text_fields
bookmark_border
സ്വന്തം ലേഖകൻ അതിരപ്പിള്ളി: പൊകലപ്പാറയില്‍ ആദിവാസികള്‍ ഉപജീവനത്തിനായി പിടിക്കുന്ന മീന്‍ വാങ്ങാതെ വനം വകുപ്പ് മടക്കി അയക്കുന്നു. ശീതീകരിച്ച് സൂക്ഷിക്കാൻ സംവിധാനമില്ലാത്തതാണ് കാരണമെന്ന് പറയുന്നു. പിടികൂടിയ മീന്‍ സൂക്ഷിക്കാന്‍ കഴിയാതെ ആദിവാസികള്‍ക്ക് വന്‍നഷ്്്ടം സംഭവിച്ചതായി പരാതി. ആദിവാസികള്‍ ഈ മേഖലയില്‍നിന്ന് പിടികൂടുന്ന മീന്‍ പ്രദേശത്തെ വനം വകുപ്പി​െൻറ നിയന്ത്രണത്തിലുള്ള വനസംരക്ഷണസേനയാണ് വിപണനം ചെയ്യുക. ആദിവാസികള്‍ക്ക് കിലോയ്ക്ക് 150 രൂപ നൽകി ഇവര്‍ ഹോട്ടലുകൾ തുടങ്ങിയവര്‍ക്ക് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി മീന്‍ വാങ്ങാതെ ഇവര്‍ തിരിച്ചയക്കുകയാണ്. വനം വകുപ്പി​െൻറ അനാസ്ഥയാണ് മീന്‍ വാങ്ങേണ്ടെന്ന തീരുമാനത്തിന് പിറകിൽ. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് മീന്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ഈ നിലപാട് തുടര്‍ന്നാല്‍ പട്ടിണിയിലാവുമെന്ന ആശങ്കയിലാണ് പൊകലപ്പാറയിലെ പാവപ്പെട്ട ആദിവാസികള്‍. കഴിഞ്ഞ കുറച്ചു ദിവസമായി മഴക്കാല സീസണായതിനാല്‍ മീന്‍ കൂടുതലായി ലഭിക്കുന്നുണ്ട്. ഇത് വിലക്കെടുത്ത വനസംരക്ഷണസേനക്ക് വില്‍ക്കാനായി കഴിഞ്ഞിരുന്നില്ല. സൂക്ഷിക്കാന്‍ വലിയ ശീതീകരണ സൗകര്യം ഇല്ലാത്തതിനാല്‍ വാങ്ങിയ മീന്‍ ചീഞ്ഞുപോകുകയായിരുന്നു. വനസംരക്ഷണസേനക്ക് നഷ്്ടം വന്നതോടെയാണ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മീന്‍ വാങ്ങേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. ആദിവാസികളുടെ ഉല്‍പന്നങ്ങള്‍ അവര്‍ക്ക് വിപണനസൗകര്യം ഏര്‍പ്പെടുത്തി സഹായിക്കാനാണ് വനസംരക്ഷണസേനക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ വനം വകുപ്പി​െൻറ മര്‍ക്കടമുഷ്്ടി പാവപ്പെട്ട ആദിവാസികളുടെ വയറ്റത്തടിക്കുന്നതുപോലെയായി എന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story