Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധികയുടെ കൊല:...

വയോധികയുടെ കൊല: പ്രതിയെക്കുറിച്ച്​ സൂചന

text_fields
bookmark_border
ചേലക്കര: വയോധികയെ കൊലപ്പെടുത്തി ചാക്കിൽകെട്ടി തള്ളിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. സമീപവാസികളായ ക്രിമിനൽ സ്വഭാവമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊല്ലപ്പെട്ട ഒടുവത്തൊടി കല്യാണിയെ അടുത്തറിയാവുന്നവരാണ് കൊലക്ക് പിറകിലെന്നാണ് പൊലീസ് നിഗമനം. പ്രതി ഉടൻ കുടുങ്ങുമെന്നാണ് സൂചന. ശ്വാസം മുട്ടിച്ച് കൊന്നശേഷം ചാക്കിൽ കെട്ടി കുളത്തിൽ തള്ളാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് കരുതുന്നത്. കുളത്തിൽ മീൻ വളർത്തുന്നതിനാൽ രാത്രി കാവലുണ്ടാകാറുണ്ട്. ഇതുകൊണ്ടാകണം ക്ഷേത്ര പരിസരത്ത് മൃതദേഹം ഉപേക്ഷിച്ചതെന്നും പൊലീസ് കരുതുന്നു. കഴിഞ്ഞ പതിനെട്ടിനാണ് കല്യാണിയമ്മയെ അയൽക്കാർ അവസാനമായി കണ്ടത്. ബുധനാഴ്ചയാണ് പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. വ്യാഴാഴ്ച അന്വേഷണ സംഘം പുലാക്കോടെത്തി പ്രദേശത്തെ ഏതാനും പേരെ ചോദ്യം ചെയ്തു. അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്ന് അപ്രത്യക്ഷമായവരെക്കുറിച്ചും മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story